അനധികൃത കൈയേറ്റം ഒഴിപ്പിക്കല്‍ പാതിവഴിയില്‍ ഉപേക്ഷിച്ച നിലയില്‍

തൃക്കാക്കര: പാര്‍ട്ടി നിര്‍ദേശത്തെ തുടര്‍ന്ന് തൃക്കാക്കര നഗരസഭ തുടങ്ങി വെച്ച അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കല്‍ നടപടികള്‍ പാതി വഴിയില്‍ ഉപേക്ഷിച്ച നിലയില്‍. മുനിസിപ്പല്‍ ഓഫിസിന് മുന്നില്‍ ഷോപ്പിങ് സെന്‍ററിലെ അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കല്‍ പൂര്‍ണമായും നടപ്പിലാക്കിയിട്ടില്ല. കാക്കനാട് ജങ്ഷനില്‍ വാഹന ഗതാഗതവും അനധികൃത കൈയേറ്റങ്ങള്‍ മൂലം തടസ്സ പ്പെടുന്ന അവസ്ഥയിലാണ്. പരാതി വ്യാപകമായി ഉയര്‍ന്നതിനെ തുടര്‍ന്നാണ് നഗരസഭ അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ നടപടി സ്വീകിച്ചത്. കാക്കനാട് ജങ്ഷനിലെ ബേക്കറിയുടെ അനുബന്ധമായി നടത്തുന്ന തട്ട് ദോശ കടയുടെ അനധികൃത കൈയേറ്റങ്ങള്‍ പൊളിച്ച് നീക്കിയതാണ് പ്രദേശിക നേതാക്കളില്‍ ചിലരെ ചൊടിപ്പിച്ചത്. മൂവാറ്റുപുഴ,തൊടുപുഴ തുടങ്ങിയ കിഴക്കന്‍ മേഖലയിലേക്കുള്ള നൂറുകണക്കിന് യാത്രക്കാരുടെ ബസ് കാത്തിരിപ്പ് വെയിറ്റിങ് ഷെഡ്ഡ് ഉള്‍പ്പെടെ കൈയേറിയതാണ് നഗരസഭ അധികൃതര്‍ പൊളിച്ച് നീക്കിയത്. വെയിറ്റിങ് ഷെഡ്ഡിനു തൊട്ട് പിന്നിലാണ് ബേക്കറിയും തട്ട്ദോശ കടയും പ്രവര്‍ത്തിക്കുന്നത്. കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് അനധികൃത കൈയേറ്റം നഗരസഭാ അധികൃതര്‍ പൊളിച്ച് നീക്കിയത്. വ്യാപാരി വ്യവസായികളുടെയും ചില ന്താക്കളുടെയും എതിര്‍പ്പുകള്‍ ഭയന്ന് അധികൃതര്‍ പുര്‍ച്ചെ എത്തി പൊളിച്ച് മാറ്റുകയായിരുന്നു. കൈയേറ്റങ്ങള്‍ ഒഴിപ്പിച്ചതില്‍ പ്രകോപിതനായ കടയുടമ സി.പി.എം ഏരിയകമ്മിറ്റി അംഗത്തിനെതിരെ 50,000 രൂപയുടെ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. നേതാവിന്‍െറ രഹസ്യ പിന്തുണയോടെയാണ് കാക്കനാട് ജങ്ഷനിലെ അനധികൃത കൈയേറ്റങ്ങളെന്നും ആരോപണം ഉയര്‍ന്നിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.