പറവൂര്‍: ദിവസേന ആയിരക്കണക്കിന് രോഗികള്‍ ചികിത്സ തേടിയത്തെുന്ന പറവൂര്‍ താലൂക്ക് ആശുപത്രിയില്‍ ആവശ്യത്തിന് ഡോക്ടര്‍മാരെയും ജീവനക്കാരെയും നിയമിക്കണമെന്നവശ്യം ശക്തമാകുന്നു. രാവിലെ ഏഴുമുതല്‍തന്നെ ചികിത്സ തേടി രോഗികള്‍ എത്തിത്തുടങ്ങുന്നുണ്ടെങ്കിലും ഒ.പി വിഭാഗത്തില്‍ ആവശ്യത്തിന് ഡോക്ടര്‍മാര്‍ ഇല്ലാത്തതുമൂലം മണിക്കൂറുകളോളം കാത്തുനിന്നാല്‍ മാത്രമേ ഡോക്ടറെ കാണാന്‍ കഴിയൂ. മണിക്കൂറുകളോളം കാത്തുനിന്ന രോഗികള്‍ ഡോക്ടറുടെ അടുത്തത്തെുമ്പോള്‍ രോഗവിവരങ്ങള്‍ മുഴുവന്‍ പറയുംമുമ്പേ മരുന്ന് കുറിച്ച് നിര്‍ബന്ധപൂര്‍വം പറഞ്ഞുവിടുന്നതും പതിവാണ്. ഒ.പി വിഭാഗത്തില്‍ അഞ്ച് ഡോക്ടര്‍മാരെങ്കിലും വേണ്ട സ്ഥാനത്ത് ഒന്നോ രണ്ടോ ഡോക്ടര്‍മാര്‍ മാത്രമാണുള്ളത്. ആകെ 22 ഡോക്ടര്‍മാര്‍ വേണ്ട സ്ഥാനത്ത് ഇപ്പോള്‍ എത്ര പേരുണ്ടെന്ന കാര്യംപോലും ആശുപത്രി ഭരണാധികാരികള്‍ക്ക് അറിയില്ല. സ്കാനിങ് യൂനിറ്റിന്‍െറയും എക്സ്റേ യൂനിറ്റിന്‍െറയും ലബോറട്ടറിയുടെയും പ്രവര്‍ത്തനങ്ങളൊന്നും കാര്യക്ഷമമായി നടക്കുന്നില്ളെന്ന പരാതിയും വ്യാപകമാണ്. എന്നിട്ടും സ്വകാര്യ ആശുപത്രികളെ വെല്ലുന്ന ചികിത്സാ സൗകര്യങ്ങള്‍ ഈ ആശുപത്രിയില്‍ ഏര്‍പ്പെടുത്തിയട്ടുണ്ടെന്ന രീതിയില്‍ ആശുപത്രി ഭരിക്കുന്നവര്‍ നടത്തുന്ന പ്രചാരണം രോഗികള്‍ക്ക് ദുരിതമായി. 22 നഴ്സുമാരുടെ കുറവാണ് ഇപ്പോള്‍ ആശുപത്രിയില്‍ ഉള്ളത്. ശുചീകരണ പ്രവര്‍ത്തനങ്ങളും കാര്യക്ഷമമായി നടക്കുന്നില്ല. വാര്‍ഡില്‍ കിടക്കുന്ന രോഗികളെ പരിശോധിക്കുന്നതിന് ഡോക്ടര്‍മാര്‍ പലപ്പോഴും എത്താറില്ളെന്നും പരാതി ഉയര്‍ന്നിട്ടണ്ട്. ഡോക്ടര്‍മാരെ കാണുന്നതിന് മണിക്കൂറുകളോളം ക്യൂ നില്‍ക്കുന്ന രോഗികള്‍ക്ക് കുടിവെള്ളംപോലും ഇവിടെ ലഭ്യമല്ല. ആശുപത്രിയില്‍ ആവശ്യമായ ഡോക്ടമാരെയും ജീവനക്കാരെയും നിയമിക്കണമെന്നാവശ്യപ്പെട്ട് ആദിദ്രാവിഡ സാംസ്കാരികസഭ മധ്യമേഖലാ സെക്രട്ടറി എ. സോമന്‍ ആരോഗ്യവകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കിയിട്ടുണ്ട്. ആശുപത്രിയുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകളും രംഗത്തത്തെിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.