വൈറ്റിലയില്‍ ഗതാഗത പരിഷ്കാരം തുടങ്ങി

കൊച്ചി: കൊച്ചി മെട്രോയുടെയും ഫൈ്ളഓവറിന്‍െറയും നിര്‍മാണത്തിന് മുന്നോടിയായി വൈറ്റില ജങ്ഷനില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഗതാഗതനിയന്ത്രണം തുടങ്ങി. ജങ്ഷനിലേക്ക് എസ്.എ റോഡ് വഴി എറണാകുളം ഭാഗത്തുനിന്നും പേട്ട റോഡ് വഴി തൃപ്പൂണിത്തുറ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങളാണ് വഴിതിരിച്ച് വിടുന്നത്. എറണാകുളം ഭാഗത്തുനിന്ന് വരുന്ന എല്ലാ വാഹനങ്ങളും ഇടത്തോട്ട് തിരിഞ്ഞ് ബൈപാസില്‍ മേല്‍പാലത്തിന് സമീപം യു ടേണ്‍ എടുത്ത് ജങ്ഷനിലേക്ക് വരുന്ന രീതിയിലും തൃപ്പൂണിത്തുറയില്‍നിന്ന് വരുന്ന വാഹനങ്ങള്‍ പവര്‍ഹൗസില്‍നിന്ന് ഇടത്തോട്ട് തിരിഞ്ഞ് തൈക്കൂടം ഭാഗത്ത് യു ടേണ്‍ എടുക്കുന്ന രീതിയിലുമാണ് ക്രമീകരിച്ചിരിക്കുന്നത്. ഉപയോഗപ്രദമായ ഇടറോഡുകള്‍ പ്രയോജനപ്പെടുത്താനും യാത്രക്കാര്‍ക്ക് സിഗ്നല്‍ ബ്ളോക്കില്‍നിന്ന് രക്ഷകിട്ടുന്നതിനുമാണ് പുതിയ നിയന്ത്രണം പരീക്ഷിക്കുന്നതെന്ന് ഡെപ്യൂട്ടി കമീഷണര്‍ ഓഫ് പൊലീസ് അരുള്‍ ആര്‍.ബി കൃഷ്ണ ‘മാധ്യമ’ത്തോട് പറഞ്ഞു. ആദ്യദിനത്തില്‍ വലിയ കുഴപ്പങ്ങള്‍ ഉണ്ടായിട്ടില്ളെന്നും തുടര്‍ന്നുള്ള ദിവസങ്ങളിലെ പ്രതികരണങ്ങള്‍ കൂടി ലഭിച്ച ശേഷമായിരിക്കും അന്തിമ നടപടിയെന്നും അദ്ദേഹം പറഞ്ഞു. രാത്രി ഒമ്പതിന് ശേഷം സിഗ്നല്‍ സംവിധാനത്തിലാണ് ഗതാഗതം തുടരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.