നെടുമ്പാശ്ശേരി: ഫ്ളാറ്റ് ലോബിക്ക് ഭൂമി വിട്ടുകൊടുക്കാതിരുന്നതിനെ തുടര്‍ന്ന് ഭൂമാഫിയ നടവരമ്പ് നികത്തി സ്വന്തമാക്കിയതോടെ പത്തോളം കുടുംബങ്ങള്‍ വഴിയാധാരമായി. ഈ കുടുംബങ്ങള്‍ ഇപ്പോള്‍ വീട്ടിലേക്ക് പോകാന്‍ മറ്റുള്ളവരുടെ പറമ്പിനെയാണ് ആശ്രയിക്കുന്നത്. നെടുമ്പാശ്ശേരി വാപ്പാലശേരിയില്‍ താമസിക്കുന്നവര്‍ക്കാണ് ഈ ദുരവസ്ഥ. വര്‍ഷങ്ങളായി ഇവിടെ താമസിച്ച് കൂലിപ്പണിയുമായി ഉപജീവനം നടത്തുന്നവരാണിവര്‍. അതുകൊണ്ടുതന്നെ പാടങ്ങളോട് ചേര്‍ന്ന് വെള്ളക്കെട്ടുള്ള ഭൂമി സെന്‍റിന് ലക്ഷങ്ങള്‍ വാഗ്ദാനം ചെയ്തിട്ടും ഇവര്‍ വിട്ടുകൊടുത്തില്ല. എന്നാല്‍, ഇവരുടെ വീട്ടിലേക്കുള്ള നടവരമ്പിനോട് ചേര്‍ന്നുള്ള ചില സ്ഥലങ്ങള്‍ ഭൂമാഫിയ വില കൊടുത്തുവാങ്ങി. ഇതിന്‍െറ മറവിലാണ് വര്‍ഷങ്ങളായുള്ള തോട് നികത്തി നടവരമ്പ് ഇല്ലാതാക്കിയത്. ഇതോടെ ഇവര്‍ വീടുകളിലേക്ക് പോകണമെങ്കില്‍ സമീപവാസികളുടെ പറമ്പുകളെ ആശ്രയിക്കണം. അതുകൊണ്ടുതന്നെ സന്ധ്യമയങ്ങിയാല്‍ ഇവര്‍ക്ക് പുറത്തേക്ക് പോകാനും കഴിയില്ല. ആര്‍ക്കെങ്കിലും അസുഖം വന്നാല്‍ ആശുപത്രിയിലത്തെിക്കാനും വിഷമിക്കുന്നു. കഴിഞ്ഞദിവസം ഇവിടെയുള്ള വര്‍ഗീസ് എന്നയാളെ പറമ്പ് ചാടിക്കടക്കുന്നതിനിടെ പാമ്പ് കടിക്കുകയും ചെയ്തു. കുട്ടികള്‍ സ്കൂളില്‍ പോകുന്നത് വെള്ളക്കെട്ടിലൂടെയും ചളിയിലൂടെയുമാണ്. ഈ പറമ്പിലൂടെയാണ് ശബരിപാതയും കടന്നുപോകുന്നത്. മുന്നൂറ് ഏക്കറിലേറെ വരുന്ന ഭൂമി ഫ്ളാറ്റ് മാഫിയ കണ്ണുവെച്ചിട്ട് ഏറെ നാളായി. പലരും എന്തുവില കൊടുത്തും ഇവരെ ഒഴിപ്പിക്കാന്‍ പലവിധ സമ്മര്‍ദങ്ങളുമായി നീങ്ങുകയാണ്. എല്‍.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തും ഇക്കാര്യത്തില്‍ ഇടപെടുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.