മൂവാറ്റുപുഴ: അപകടം നിത്യസംഭവമായി മാറിയ തേനി ഹൈവേയിലെ ചാലിക്കടവ് റേഷന്‍ കടപ്പടിയില്‍ രൂപപ്പെട്ട ചതിക്കുഴി അടക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ പി.ഡബ്ള്യു.ഡി എക്സി. എന്‍ജിനീയറെ തടഞ്ഞുവെച്ചു. ബുധനാഴ്ച ഉച്ചയോടെയാണ് യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ പൊതുമരാമത്ത് വകുപ്പ് ഓഫിസില്‍എന്‍ജിനീയറെ തടഞ്ഞുവെച്ചത്. തിരക്കേറിയ റോഡില്‍ രണ്ടു മാസം മുമ്പ് രൂപപ്പെട്ട കുഴി മഴയെ തുടര്‍ന്ന് വലിയ കുഴിയായി മാറുകയായിരുന്നു. ഇതോടെ, കുഴിയില്‍ വീണ് ഇരുചക്ര വാഹന യാത്രികര്‍ക്ക് പരിക്കേല്‍ക്കുന്നത് നിത്യസംഭവമായി മാറുകയും ചെയ്തു. ഇരുപതോളം പേരാണ് ഇതുവരെ അപകടത്തില്‍പെട്ടത്. ഇതോടെ പ്രതിഷേധവുമായി നാട്ടുകാര്‍തന്നെ രംഗത്തുവരുകയും ചെയ്തു. കുഴിയടച്ച് അപകടം ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കൗണ്‍സിലര്‍ കെ.എ.അബ്ദുസ്സലാം എന്‍ജിനീയറെ കണ്ടെങ്കിലും നടപടിയുണ്ടായില്ല. തിങ്കളാഴ്ച രാത്രി കല്ലൂര്‍ക്കാട് സ്വദേശികളായ ദമ്പതികള്‍ സഞ്ചരിച്ച ബൈക്ക് കുഴിയില്‍ വീണ് ഇരുവര്‍ക്കും പരിക്കേറ്റതോടെയാണ് ഇന്നലെ കൗണ്‍സിലര്‍മാര്‍ സംഘടിച്ചത്തെി എന്‍ജിനീയര്‍ രമാദേവിയെ തടഞ്ഞുവെച്ചത്.എന്നാല്‍, പരാതി ലഭിച്ചപ്പോള്‍ത്തന്നെ കുഴിയടക്കാന്‍ എ.ഇക്ക് നിര്‍ദേശം നല്‍കിയിരുന്നെങ്കിലും ഇയാള്‍ തയാറാകാതിരുന്നതാണ് പ്രശ്നം രൂക്ഷമാക്കാന്‍ കാരണമായതെന്നാണ് സൂചന. ഒടുവില്‍ രണ്ടു മണിക്കൂറിനുള്ളില്‍ കുഴിയടച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ എക്സി.എന്‍ജിനീയര്‍, എ.ഇ ക്ക് നിര്‍ദേശം നല്‍കിയതോടെയാണ് സമരം അവസാനിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.