കൃഷ്ണയ്യര്‍ മൂവ്മെന്‍റിന്‍െറ റിപ്പോര്‍ട്ട് മനുഷ്യാവകാശ കമീഷന്: പ്രതിബദ്ധതയുണ്ടെങ്കില്‍ കാന്‍സര്‍ ഒ.പിക്ക് വഴിയുണ്ട്

കൊച്ചി: പ്രതിബദ്ധതയും കാന്‍സര്‍ കണ്ടത്തൊന്‍ ഐ.എച്ച്.സിയും മൂന്നോ നാലോ ഡോക്ടര്‍മാരും ഉണ്ടെങ്കില്‍ കൊച്ചി കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അടിയന്തരമായി ഒ.പി തുടങ്ങാന്‍ കഴിയുമെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസ് കൃഷ്ണയ്യര്‍ മൂവ്മെന്‍റ് സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ ചെയര്‍മാന് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കമീഷന്‍ നിര്‍ദേശിച്ചതനുസരിച്ച് മൂവ്മെന്‍റിനുവേണ്ടി ഡോ. സനില്‍കുമാറാണ് റിപ്പോര്‍ട്ട് നല്‍കിയത്. വിശദ റിപ്പോര്‍ട്ട് ഒരാഴ്ചക്കകം സമര്‍പ്പിക്കും. ജൂലൈ ഒന്നിന് മനുഷ്യാവകാശ കമീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് ജെ.ബി. കോശി, കൊച്ചി മെഡിക്കല്‍ കോളജിന് ചേര്‍ന്നുള്ള കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് കെട്ടിട സമുച്ചയം സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്ന് ഇവിടെ ഒ.പി തുടങ്ങാന്‍ സ്പെഷല്‍ ഓഫിസര്‍ കൂടിയായ ജില്ലാ കലക്ടര്‍ക്ക് കമീഷന്‍ നിര്‍ദേശവും നല്‍കി. എന്നാല്‍, മെഡിക്കല്‍ കോളജ് അധികൃതരും കലക്ടറും നല്‍കിയ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഒ.പി ആരംഭിക്കാന്‍ കഴിയില്ളെന്നുകണ്ടതോടെ അടിയന്തരമായി ഒ.പി തുടങ്ങുന്നതിന് ആവശ്യമായ ഉപകരണങ്ങളുടെ പട്ടികയടക്കം തയാറാക്കി നല്‍കാന്‍ ഡോ. സനില്‍കുമാറിനെ ചുമതലപ്പെടുത്തുകയായിരുന്നു കമീഷന്‍. ഈ സാഹചര്യത്തിലാണ് റിപ്പോര്‍ട്ട് നല്‍കിയത്. കെട്ടിടവും ഫര്‍ണിച്ചറും ഉണ്ട്. എന്നാല്‍ കാന്‍സര്‍ കണ്ടുപിടിക്കുന്നതിന് സംവിധാനമില്ളെന്നതാണ് പ്രധാന പോരായ്മ. ഇക്കാരണത്താല്‍ ഇമ്യൂണോ ഹിസ്റ്റോ കെമിസ്ട്രി (ഐ.എച്ച്.സി) ലഭ്യമാക്കുകയാണ് ആദ്യം വേണ്ടതെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഇതിന് അര ലക്ഷം രൂപ മതി. മെഡിക്കല്‍ കോളജ് ലബോറട്ടറിയില്‍ കൂടുതല്‍ മെച്ചപ്പെട്ട സംവിധാനം ഒരുക്കുക കൂടിയായാല്‍ പരിശോധന തുടങ്ങാം. പിന്നെ വേണ്ടത് മൂന്ന് സ്പെഷലിസ്റ്റ് ഡോക്ടര്‍മാരെയാണ്. ഇവരെ നിയമിക്കാന്‍ നടപടി ഉണ്ടാകണം. കാന്‍സര്‍ രോഗികള്‍ കാത്തിരിക്കുന്ന ഒ.പിയെങ്കിലും യാഥാര്‍ഥ്യമാകാന്‍ പിന്നെ വേണ്ടത് ഗവേണിങ് കൗണ്‍സിലിന്‍െറ തീരുമാനമാണ്. ബന്ധപ്പെട്ടവര്‍ക്ക് പ്രതിബദ്ധതയും കൂടിയുണ്ടെങ്കില്‍ ജസ്റ്റിസ് കൃഷ്ണയ്യര്‍ സ്വപ്നം കണ്ട ഇന്‍സ്റ്റിറ്റ്യൂട്ട് സാക്ഷാത്കരിക്കാന്‍ ഒരുപാട് കാത്തിരിക്കേണ്ടി വരില്ല. ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്‍െറ അവസാന ബജറ്റില്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് 10 കോടി രൂപ അനുവദിച്ചിരുന്നു. കെട്ടിടത്തിന് നാമമാത്ര തുക ചെലവഴിച്ചത് കിഴിച്ചാലും സ്പെഷല്‍ ഓഫിസറുടെ കൈവശം ആവശ്യത്തിലധികം പണമുണ്ട്. ഇതില്‍നിന്ന് അര ലക്ഷം മാത്രം മുടക്കിയാല്‍ ഐ.എച്ച്.സി റെഡി. ഇതോടൊപ്പം കളമശ്ശേരി മെഡിക്കല്‍ കോളജിന്‍െറ ലബോറട്ടറി സൗകര്യവും ഓപ്പറേഷന്‍ തിയറ്ററും ഉപയോഗപ്പെടുത്താം. കാന്‍സര്‍ സ്പെഷലിസ്റ്റുകളെ ലഭിക്കാന്‍ ബുദ്ധിമുട്ടാണെങ്കിലും 30ഓളം ഡോക്ടര്‍മാര്‍ ഇവിടേക്ക് സേവന സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് സ്പെഷല്‍ ഓഫിസര്‍ തന്നെ റിപ്പോര്‍ട്ട് നല്‍കിയിരിക്കെ ഇതില്‍ നിന്നോ മറ്റോ കണ്ടത്തൊം. എന്നാല്‍, പുതിയ സര്‍ക്കാര്‍ അധികാരത്തിലത്തെിയ ശേഷം കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍െറ ഗവേണിങ് കൗണ്‍സില്‍ ചേര്‍ന്നിട്ടില്ല. മുഖ്യമന്ത്രിയാണ് ഗവേണിങ് കൗണ്‍സില്‍ ചെയര്‍മാന്‍. ഗവേണിങ് കൗണ്‍സില്‍ യോഗം ചേര്‍ന്ന് ഡോക്ടര്‍മാരുടെ നിയമനത്തിന് അംഗീകാരം നല്‍കിയാല്‍ സ്പെഷല്‍ ഓഫിസര്‍ക്ക് ഡോക്ടര്‍മാരെ നിയമിക്കാം. ഇതോടെ, കൊച്ചിയുടെ സ്വപ്നമായ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് യാഥാര്‍ഥ്യമാകുന്നതിന് വഴിതെളിയും. കൊച്ചി കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അനുവദിച്ച സര്‍ക്കാര്‍ ഉത്തരവുകള്‍ സംബന്ധിച്ച് ആരോഗ്യ മന്ത്രി സംശയം പ്രകടിപ്പിച്ചതിന്‍െറ പശ്ചാത്തലത്തില്‍ ഇതുസംബന്ധിച്ച ഉത്തരവുകളുടെ പകര്‍പ്പുകളും നിയമസഭാ നടപടികളുടെ രേഖകളും അടിയന്തരമായി മന്ത്രിക്ക് മൈകാറിയിട്ടുണ്ട് ജസ്റ്റിസ് കൃഷ്ണയ്യര്‍ മൂവ്മെന്‍റ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.