രാത്രി റെയില്‍വേ സ്റ്റേഷനില്‍ വൈദ്യുതി തടസ്സം; യാത്രക്കാര്‍ ദുരിതത്തിലായി

ആലുവ: രാത്രിയില്‍ ആലുവ റെയില്‍വേ സ്റ്റേഷനില്‍ വൈദുതി തടസ്സപ്പെട്ടു. അരമണിക്കൂറിലധികമാണ് രണ്ട് ലൈനുകളില്‍ ഒന്നില്‍ വൈദ്യുതി ബന്ധം തടസ്സപ്പെട്ടത്. ഈ സമയം സ്റ്റേഷനിലെ ജനറേറ്ററും പണിമുടക്കിയിരിക്കുകയായിരുന്നു. ഇതുമൂലം യാത്രക്കാര്‍ ദുരിതത്തിലായി. ചൊവ്വാഴ്ച രാത്രി ഏഴരയോടെയാണ് വൈദ്യുതി പോയത്. ഈ സമയം ട്രെയിന്‍ കയറാനുള്ളവരും ട്രെയിനില്‍ വന്നിറങ്ങിയവരുമായി ധാരാളം യാത്രക്കാരുണ്ടായിരുന്നു. വിശാലമായ സ്റ്റേഷനില്‍ ഒരു ഭാഗത്ത് മാത്രമാണ് വെളിച്ചമുണ്ടായത്. അതിനാല്‍ തന്നെ ഭൂരിഭാഗം പ്രദേശങ്ങളും ഇരുട്ടിലായിരുന്നു. യാത്രക്കാര്‍ തപ്പിതടഞ്ഞാണ് നടന്നത്. പലപ്പോഴും കൂട്ടയിടിയുടെയും വീഴ്ചയുടെയും വക്കുവരെയത്തെി. ആലുവ ടൗണ്‍ സെക്ഷനില്‍ പെട്ട സെന്‍റ്.മേരീസ് സ്കൂള്‍ പരിസരത്തെ ബ്രിഡ്ജിങ് സംവിധാനത്തിലുണ്ടായ തകരാറാണ് പ്രശ്നത്തിനിടയാക്കിയത്. എട്ടുമണിക്ക് ശേഷമാണ് പ്രശ്നം പരിഹരിച്ച് വൈദ്യുതി ബന്ധം പുന$സ്ഥാപിച്ചത്. ഇതിനിടയില്‍ സ്റ്റേഷനിലെ ജനറേറ്റര്‍ റെയില്‍വേ ഇലക്ട്രിക്കല്‍ വിഭാഗം ജീവനക്കാരത്തെി ശരിയാക്കി. വൈകുന്നേരം മൂന്ന് മണിയോടെ ടിപ്പര്‍ ലോറി ട്രാഫിക് സ്റ്റേഷന്‍ പരിസരത്തുള്ള പോസ്റ്റിലിടിച്ചിരുന്നു. പോസ്റ്റ് ഒടിഞ്ഞതിനാല്‍ മൂന്ന് മണിക്കൂറോളം ടൗണ്‍ സെക്ഷനില്‍ വൈദ്യുതി മുടങ്ങിയിരുന്നു. ഇതടക്കം പകല്‍ സമയത്തുണ്ടായ വൈദ്യുതി തടസ്സങ്ങള്‍ക്കിടയില്‍ ജനറേറ്റര്‍ കൂടുതല്‍ സമയം പ്രവര്‍ത്തിപ്പിച്ചതാണ് ജനറേറ്റര്‍ കേടാകാന്‍ ഇടയായതെന്നറിയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.