വിദേശസഞ്ചാരികളെ കടയില്‍ കയറ്റാത്തതിന് ഭീഷണിപ്പെടുത്തിയതായി പരാതി

മട്ടാഞ്ചേരി: വിദേശസഞ്ചാരികളെ പുരാവസ്തു വില്‍പനക്കടയില്‍ കയറ്റിയില്ളെന്ന കാരണത്താല്‍ ഓട്ടോ ഡ്രൈവറായ ഐ.എന്‍.ടി.യു.സി നേതാവിനെ കടയുടമ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി പരാതി. എറണാകുളം ജില്ലാ ഓട്ടോറിക്ഷ ഡ്രൈവേഴ്സ് യൂനിയന്‍ ജനറല്‍ സെക്രട്ടറി വി.എച്ച്. നവാസാണ് മട്ടാഞ്ചേരി അസി. കമീഷണര്‍ക്ക് പരാതി നല്‍കിയത്. മട്ടാഞ്ചേരി ബസാറിലെ പുരാവസ്തു വില്‍പനശാല ഉടമക്കെതിരെയാണ് പരാതി. തിങ്കളാഴ്ച നവാസ് ഉള്‍പ്പെടെ എട്ട് ഓട്ടോകള്‍ അറബികളുമായി കടയില്‍ ചെന്നിരുന്നു. അറബികള്‍ കടയില്‍നിന്ന് സാധനങ്ങള്‍ വാങ്ങി. എന്നാല്‍ നേരത്തേ ഉണ്ടാക്കിയ ധാരണ പ്രകാരം തരാമെന്നേറ്റ കമീഷന്‍ നല്‍കിയില്ളെന്നും ഇതേതുടര്‍ന്ന് മറ്റുള്ള വണ്ടികളോട് കടയില്‍ പോകരുതെന്ന് പറയുകയും ചെയ്തതായും ഇതിന്‍െറ വൈരാഗ്യം തീര്‍ക്കാനാണ് തന്നെ ഫോണില്‍ വിളിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതെന്നും പരാതിയില്‍ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.