കളമശ്ശേരിയില്‍ വ്യാപക മയക്കുമരുന്ന് ഉപയോഗമെന്ന് കൗണ്‍സിലര്‍മാര്‍

കളമശ്ശേരി: നഗരസഭയുടെ ഭൂരിപക്ഷം വാര്‍ഡുകളിലും മയക്കുമരുന്ന് ഉപയോഗവും വില്‍പനയും നടക്കുന്നതായി കൗണ്‍സിലര്‍മാര്‍ കൗണ്‍സില്‍ യോഗത്തില്‍ പറഞ്ഞു. കളമശ്ശേരി നഗരസഭാ പ്രദേശങ്ങളിലെ മയക്കുമരുന്ന് ഉപയോഗവും വില്‍പനയും തടയുന്നതിനായി എക്സൈസ് വകുപ്പ് ജനപ്രതിനിധികളെയും രാഷ്ട്രീയനേതാക്കളെയും ഉള്‍പ്പെടുത്തി കമ്മിറ്റി രൂപവത്കരിക്കാനുള്ള ആലോചനക്ക് കൗണ്‍സില്‍ യോഗത്തിലത്തെിയ എക്സൈസ് ഉദ്യോഗസ്ഥരുടെ മുന്നിലാണ് കൗണ്‍സിലര്‍മാര്‍ ഓരോരുത്തരും വാര്‍ഡിലെ അവസ്ഥ വിശദീകരിച്ചത്. പെരുമ്പാവൂരില്‍ അടുത്തദിവസം നടന്ന പരിശോധന അഭിനന്ദാര്‍ഹമാണെന്നും അത് കളമശ്ശേരിയിലും നടത്തണമെന്നും കൗണ്‍സിലര്‍മാര്‍ ഉദ്യോഗസ്ഥരോട് പറഞ്ഞു.യോഗം ഉടന്‍ വിളിക്കാമെന്നും ജനപ്രതിനിധികളുടെ കൂട്ടായ്മ രൂപവത്കരിക്കുമെന്നും പരിശോധന നടപടികള്‍ ഉടന്‍ ഉണ്ടാകുമെന്നും ഉദ്യോഗസ്ഥര്‍ കൗണ്‍സിലില്‍ ഉറപ്പുനല്‍കി. നഗരസഭയിലെ ആരോഗ്യവിഭാഗം കുത്തഴിഞ്ഞ അവസ്ഥയിലാണെന്നും തെരുവോരങ്ങളും ഡമ്പിങ് യാര്‍ഡും മാലിന്യം നിറഞ്ഞ് ദുര്‍ഗന്ധംമൂലം ജനജീവിതം ദുസ്സഹമായെന്നും പ്രതിപക്ഷം കൗണ്‍സിലില്‍ കുറ്റപ്പെടുത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.