ആലുവ നഗരസഭയില്‍ ഉദ്യോഗസ്ഥ ഭരണമെന്ന് ആക്ഷേപം

ആലുവ: ആലുവ നഗരസഭയില്‍ ഉദ്യോഗസ്ഥഭരണം തുടരുന്നതായി ആക്ഷേപം. ഭരണാധികാരികളുടെ അലസതയും ഉഴപ്പുമാണ് ഉദ്യോഗസ്ഥരെ നിലക്കുനിര്‍ത്താനാവാത്തതെന്ന് ഭരണപക്ഷ കൗണ്‍സിലര്‍മാര്‍പോലും സമ്മതിക്കുന്നു. ഉദ്യോഗസ്ഥര്‍ കൗണ്‍സിലര്‍മാര്‍ പറയുന്ന കാര്യങ്ങള്‍പോലും അനുസരിക്കുന്നില്ളെന്നാണ് ഭരണ, പ്രതിപക്ഷ ഭേദമന്യേ ഒരുവിഭാഗം കൗണ്‍സിലര്‍മാരുടെ ആക്ഷേപം. ജോലിസമയങ്ങളില്‍ കൃത്യനിഷ്ഠ പാലിക്കാത്തവരാണ് ഉദ്യോഗസ്ഥരില്‍ ഏറെപ്പേരും. പഞ്ചിങ് സംവിധാനത്തിന്‍െറ അഭാവംമൂലം നഗരസഭയില്‍ രാവിലെ പത്തിന് ജോലിയില്‍ പ്രവേശിക്കേണ്ട ഉദ്യോഗസ്ഥരില്‍ പലരും എത്തുന്നത് ഉച്ചയോടെയാണെന്നാക്ഷേപമുണ്ട്. ജോലിയില്‍നിന്ന് മിക്കവരും മൂന്ന് മണിയോടെതന്നെ വീട്ടിലേക്ക് മടങ്ങുന്നതും സ്ഥിരമാണ്. കൂടാതെ വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്ന ആളുകളോട് ഉദ്യോഗസ്ഥര്‍ മോശമായി പെരുമാറുന്നതായും ആവശ്യങ്ങള്‍ കൃത്യസമയത്ത് നല്‍കാതെ കാലതാമസം വരുത്തുന്നതും സ്ഥിരമാണ്. ഉദ്യോഗസ്ഥരുടെ അലംഭാവം മൂലം ദിനേന നഗരസഭയിലത്തെുന്ന ആളുകള്‍ക്ക് കടുത്ത ദുരിതമായതോടെ വിവിധ രാഷട്രീയ സംഘടനകളും പ്രതിപക്ഷ അംഗങ്ങളും അടക്കം നഗരസഭ സെക്രട്ടറി, ചെയര്‍പേഴ്സണ്‍ എന്നിവര്‍ക്ക് അടക്കം പലവട്ടം പരാതി പറഞ്ഞെങ്കിലും ഭരണപക്ഷം ഉദ്യോഗസ്ഥ തന്‍ഭരണത്തിന് പച്ചക്കൊടി കാട്ടുകയായിരുന്നു. ഇതത്തേുടര്‍ന്നാണ് ഗതികെട്ട പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ കഴിഞ്ഞയാഴ്ച വൈകിയത്തെിയ നഗരസഭ ജീവനക്കാരെ, നഗരസഭ ഗേറ്റില്‍ വെച്ച് പൂച്ചെണ്ട് നല്‍കി വരവേറ്റത്. പ്രതിപക്ഷ സമരം ഭരണകക്ഷി നേതാക്കളെ ചൊടിപ്പിച്ചതോടെയാണ് സമരം വിവാദമായത്. പ്രതിപക്ഷ സമരം നഗരസഭയുടെ മുറ്റത്ത് നടക്കുമ്പോള്‍ത്തന്നെ നിരവധി ജീവനക്കാര്‍ രാവിലെ 11ആകുമ്പോഴും ഓഫിസില്‍ ഹാജരായിരുന്നില്ല. വൈകിയത്തെുന്ന ജീവനക്കാര്‍ക്ക് ഭരണകക്ഷി അംഗങ്ങള്‍തന്നെ പ്രതിപക്ഷ സമരത്തെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കിയതോടെ, ഈ ജീവനക്കാര്‍ ഇടക്കുവെച്ചുതന്നെ വീട്ടിലേക്ക് മടങ്ങുകയും ചെയ്തിരുന്നു. എന്നാല്‍, പ്രതിപക്ഷ അംഗങ്ങളുടെ സമരത്തിനെതിരെ നഗരസഭ ചെയര്‍പേഴ്സണ്‍ അടക്കമുള്ള ഭരണകക്ഷി അംഗങ്ങള്‍ രംഗത്തുവരുകയായിരുന്നു. പ്രശ്നത്തിന് കാരണം മാധ്യമ പ്രവര്‍ത്തകരാണെന്ന ചെയര്‍പേഴ്സന്‍െറ നിലപാടും വിവാദമായിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.