അരൂര്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലെ സബ് സ്റ്റേഷനില്‍ പുതിയ ട്രാന്‍സ്ഫോമര്‍ സ്ഥാപിക്കുന്നു

അരൂര്‍: ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലെ കെ.എസ്.ഇ.ബിയുടെ 11കെ.വി സബ് സ്റ്റേഷനില്‍ പുതിയ ട്രാന്‍സ്ഫോമര്‍ സ്ഥാപിക്കുന്നു. പള്ളുരുത്തി, ഇടക്കൊച്ചി, അരൂര്‍, അരൂക്കുറ്റി, ചന്തിരൂര്‍, എരമല്ലൂര്‍, എഴുപുന്ന പ്രദേശങ്ങളിലെ ഹൈടെന്‍ഷന്‍ സപൈ്ള ഇവിടെനിന്നാണ്. കൂടാതെ ചേര്‍ത്തല, കൊച്ചി താലൂക്കിലെ മറ്റ് പ്രധാന സബ് സേ്റ്റഷനുകള്‍ എന്നിവിടങ്ങളിലേക്കും വൈദ്യുതി ലഭ്യമാക്കുന്നത് പ്രധാനമായും ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലെ സബ് സ്റ്റേഷനില്‍നിന്നാണ്. വര്‍ഷങ്ങളായി സ്റ്റേഷന്‍െറ സ്ഥാപിതശേഷി ഏതാണ്ട് പൂര്‍ണമായും ഉപയോഗപ്പെടുന്നതിനാല്‍ ഇവിടെ ധാരാളം പ്രശ്നങ്ങള്‍ അഭിമുഖീകരിക്കേണ്ടിവരുന്നു. ഒരു ട്രാന്‍സ്ഫോമറിനുപോലും ചെറിയ തകരാര്‍ സംഭവിച്ചാല്‍ വലിയ തോതിലുള്ള വൈദ്യുതി തടസ്സം ഉണ്ടാകും. അറ്റുകുറ്റപ്പണി പോലും നടത്താനാകാത്ത സ്ഥിതിയാണ്. ഇതിനെല്ലാം ശാശ്വത പരിഹാരമായി നിര്‍ദേശിക്കപ്പെട്ട എരമല്ലൂര്‍ 110 കെ.വി സബ് സ്റ്റേഷന്‍െറയും തൃച്ചാറ്റുകുളം 33 കെ.വി സബ് സ്റ്റേഷന്‍െറയും നിര്‍മാണം സ്ഥലലഭ്യതയുമായി ബന്ധപ്പെട്ട തടസ്സം നിമിത്തം തുടങ്ങാനായില്ല. ഉടനെയുള്ള പരിഹാരമെന്നനിലയില്‍ അരൂര്‍ സബ് സ്റ്റേഷനില്‍ 10 എം.വി.എ ട്രാന്‍സ്ഫോമര്‍ മാറ്റി പുതുതായി 16 എം.വി.എ ട്രാന്‍സ്ഫോമര്‍ സ്ഥാപിച്ച് ഹൈടെന്‍ഷന്‍ സൈഡിലെ സ്ഥാപിതശേഷി വര്‍ധിപ്പിക്കുകയാണ്. രണ്ടാഴ്ചയോളം വരുന്ന പദ്ധതിയുടെ നിര്‍വഹണ കാലയളവില്‍ ചില പ്രദേശങ്ങളില്‍ ഭാഗികമായോ പൂര്‍ണമായോ വൈദ്യുതി തടസ്സം ഉണ്ടാകും. ഏഴ് ദിവസത്തോളം സ്റ്റേഷനില്‍നിന്നുള്ള ഒരു 10 എം.വി.എ ട്രാന്‍സ്ഫോമര്‍ പ്രവര്‍ത്തനരഹിതമായിരിക്കും. ഈ സമയം അടുത്ത മറ്റ് സബ് സ്റ്റേഷനുകളില്‍നിന്ന് പരമാവധി വൈദ്യുതി എത്തിച്ച് പൂര്‍ണമായും തടസ്സം ഒഴിവാക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും ഉപഭോക്താക്കള്‍ സഹകരിക്കണമെന്നും അസി.എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ അഭ്യര്‍ഥിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.