ഡോക്ടര്‍മാര്‍ അകത്തില്ല

പെരുമ്പാവൂര്‍: താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അവധിയെടുത്ത് സ്വകാര്യ പ്രാക്ടീസ് നടത്തുന്നതായി ആരോപണം. ആശുപത്രിയുടെ തൊട്ടടുത്ത കെട്ടിടത്തിലാണ് ഡോക്ടര്‍മാര്‍ പ്രാക്ടീസ് നടത്തുന്നത്. മഴക്കാല രോഗങ്ങളും പകര്‍ച്ചവ്യാധികളുമായി നിരവധി രോഗികളാണ് ദിനേന ഇവിടെ ചികിത്സ തേടിയത്തെുന്നത്. ഡോക്ടര്‍മാരുടെ സേവനം ലഭിക്കാത്തതിനാല്‍ രോഗികള്‍ സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടേണ്ട ഗതികേടിലാണ്. പെരുമ്പാവൂരിന്‍െറ സമീപ പ്രദേശങ്ങളായ ഒക്കല്‍, വല്ലം, മുടിക്കല്‍, വെങ്ങോല, കുറുപ്പംപടി, വേങ്ങൂര്‍, മുടക്കുഴ തുടങ്ങിയ പ്രദേശങ്ങളിലെ നിര്‍ധനരായ രോഗികളുടെ ആശ്രയമാണ് പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി. മരക്കമ്പനികളിലും മറ്റ് വ്യവസായ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നത് ഇതരസംസ്ഥാനക്കാര്‍ക്ക് അപകടങ്ങള്‍ സംഭവിക്കുന്നത് പതിവാണ്. മാരകമല്ലാത്ത പരിക്കുകള്‍ക്ക് ചികിത്സതേടി ഇവര്‍ ആദ്യമത്തെുന്നത് താലൂക്ക് ആശുപത്രിയിലേക്കാണ്. രാവിലെ എട്ടു മുതല്‍ ഉച്ചക്ക് രണ്ടു വരെ വയോധികരും ഗര്‍ഭിണികളുമായ രോഗികളുടെ നീണ്ട നിര പതിവുകാഴ്ചയാണ്. അത്യാഹിത വിഭാഗത്തില്‍ പലദിവസങ്ങിലും ഡോക്ടറുടെ സേവനമുണ്ടാകാറില്ല. എക്സ്റേ, ഇ.സി.ജി തുടങ്ങിയ ഉപകരണങ്ങള്‍ ഉണ്ടെങ്കിലും പ്രവര്‍ത്തനരഹിതമാണെന്ന കാരണം പറഞ്ഞ് സമീപത്തെ സ്ഥാപനങ്ങളിലേക്ക് പറഞ്ഞയക്കുകയാണ് പതിവ്. ആധുനിക രീതിയിലുള്ള ലാബ് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇതിന്‍െറയും സേവനം തുച്ഛമാണ്. താലൂക്ക് ആശുപത്രിയുടെ ദിനേന കാര്യങ്ങള്‍ പരിശോധിക്കുന്നതില്‍ മുനിസിപ്പല്‍ ഭരണസമിതി വേണ്ടത്ര ശ്രദ്ധിക്കുന്നില്ല. ആശുപത്രി വികസനസമിതി ഉള്‍പ്പടെയുള്ള സംവിധാനങ്ങള്‍ വേണ്ടത്ര ഉണര്‍ന്ന് പ്രവര്‍ത്തിക്കാത്തതാണ് ഡോക്ടര്‍മാരും ജീവനക്കാരും ഉത്തരവാദിത്തങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ കാരണമെന്നും ആരോപണമുണ്ട്. ഒഴിവുള്ള ഡോക്ടര്‍മാരെ നിയമിക്കാന്‍ സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്താനും അധികാരികള്‍ തയാറാകുന്നില്ളെന്നും ആരോപണമുണ്ട്. ജില്ലയിലെ പ്രധാന സര്‍ക്കാര്‍ ആശുപത്രികളിലൊന്നായ പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ബന്ധപ്പെട്ടവര്‍ മുന്‍കൈ എടുക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.