അങ്കമാലി: സംസ്ഥാന സര്‍ക്കാര്‍ സ്ഥലം ഏറ്റെടുത്ത് നല്‍കിയാല്‍ അങ്കമാലിയില്‍ ബൈപാസ് നിര്‍മിക്കാന്‍ ആവശ്യമായ തുക അനുവദിക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി ഉറപ്പുനല്‍കിയതായി റോജി എം. ജോണ്‍ എം.എല്‍.എ അറിയിച്ചു. അങ്കമാലി ബൈപാസ് യാഥാര്‍ഥ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ് കേന്ദ്രമന്ത്രിയുടെ ഉറപ്പ്. പ്രത്യേക സാഹചര്യത്തില്‍ ആവശ്യമായി വരുന്ന പക്ഷം സ്ഥലം ഏറ്റെടുക്കുന്നതിനുള്ള തുകയുടെ പങ്കുവഹിക്കുന്ന കാര്യവും കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കും. സംസ്ഥാന സര്‍ക്കാറുമായി ആലോചിച്ച് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും മന്ത്രി ഉറപ്പുനല്‍കി. ദേശീയപാതയില്‍ അങ്കമാലിയിലൂടെയും എം.സി റോഡില്‍ കാലടിയിലൂടെയും കടന്നുപോകുന്ന ലക്ഷക്കണക്കിന് ആളുകള്‍ അനുഭവിക്കുന്ന രൂക്ഷമായ ഗതാഗതക്കുരുക്ക് സംബന്ധിച്ച് എം.എല്‍.എ നിവേദനത്തില്‍ ചൂണ്ടിക്കാണിച്ചിരുന്നു. ദേശീയപാത 47ല്‍ മണ്ണുത്തി മുതല്‍ ഇടപ്പള്ളി വരെ ഭാഗത്തെ ഗതാഗതം സുഗമമാക്കുന്നതിന് നിരവധി ഫൈ്ളഓവറുകള്‍ നിര്‍മിച്ചെങ്കിലും അങ്കമാലിയെ അവഗണിക്കുകയായിരുന്നു. അങ്കമാലിയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് ബൈപാസ് മാത്രമാണ് പ്രതിവിധിയെന്ന് വ്യക്തമാക്കപ്പെട്ടിട്ടുള്ള വസ്തുതയാണെന്നും എം.എല്‍.എ നിവേദനത്തില്‍ സൂചിപ്പിച്ചു. കരയാംപറമ്പ് മുതല്‍ നെടുമ്പാശ്ശേരി വിമാനത്താവളം വരെ 5.97 കിലോമീറ്ററുള്ളതാണ് നിര്‍ദിഷ്ട ബൈപാസ്. പദ്ധതി രണ്ടുഘട്ടമായി നടപ്പാക്കുന്നതിനാണ് വിഭാവനം ചെയ്തിട്ടുള്ളത്. കരയാംപറമ്പ് മുതല്‍ അങ്കമാലി റെയില്‍വേ സ്റ്റേഷന്‍ കവല വരെയാണ് ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുത്തിയത്. രണ്ടാംഘട്ടം റെയില്‍വേ സ്റ്റേഷന്‍ കവല മുതല്‍ നെടുമ്പാശ്ശേരി വിമാനത്താവളം വരെയാണ്. പ്രാഥമിക വിലയിരുത്തല്‍ പ്രകാരം നിര്‍ദിഷ്ട ബൈപാസ് പദ്ധതിക്ക് 1100 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.