മൂവാറ്റുപുഴ: ശമ്പളം മുടങ്ങിയതിനെതിരെ അധ്യാപകര്‍ സമരത്തിനൊരുങ്ങുന്നു. 20ഉം 30ഉം വര്‍ഷം അധ്യാപക തസ്തികയില്‍ ജോലി ചെയ്ത് വരുന്നവര്‍ക്കാണ് ഇപ്പോള്‍ ശമ്പളം നിഷേധിച്ചിരിക്കുന്നത്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ തസ്തിക നിര്‍ണയം സംബന്ധിച്ച് ഉത്തരവ് ഇറക്കിയിരുന്നു. ഈ ഉത്തരവിന്‍െറ മറവിലാണ് അധ്യാപകര്‍ക്ക് അര്‍ഹതപ്പെട്ട ശമ്പളം ചില ഡി.ഇ.ഒമാര്‍ തടഞ്ഞുവെച്ചിരിക്കുന്നത്. ഈ ഉത്തരവ് ഇറങ്ങിയതോടെ മുന്‍കാലങ്ങളില്‍ അധ്യാപകര്‍ക്ക് കിട്ടിയിരുന്ന സംരക്ഷണം ഇല്ലാതായി. കഴിഞ്ഞ ഏപ്രില്‍ മുതലുള്ള ശമ്പളമാണ് ഇപ്പോള്‍ തടയപ്പെട്ടിരിക്കുന്നത്. ഒരു അധ്യാപകന്‍ ജൂണ്‍ മുതല്‍ തുടര്‍ച്ചയായി ശമ്പളത്തോടുകൂടി സര്‍വിസില്‍ എട്ടുമാസം ജോലിയില്‍ തുടരുന്നുവെങ്കില്‍ കേരള വിദ്യാഭ്യാസ ചട്ടം പ്രകാരം വെക്കേഷന്‍ ശമ്പളത്തിന് അര്‍ഹതയുണ്ടെന്ന് കെ.ഇ.ആര്‍ അനുശാസിക്കുന്നു. ഇതൊന്നും പരിഗണിക്കാതെയാണ് ചില വിദ്യാഭ്യാസ ഓഫിസര്‍മാര്‍ ശമ്പള ബില്‍ മടക്കിയിരിക്കുന്നത്. കുട്ടികളുടെ കുറവുമൂലം തസ്തിക നഷ്ടം സംഭവിച്ച അധ്യാപകരെ പുനര്‍വിന്യാസിക്കുന്ന മുറക്ക് മാത്രമേ ശമ്പളം നല്‍കേണ്ടതുള്ളുവെന്ന് ഉത്തരവില്‍ പറയുന്നുണ്ട്. 2016-17ലെ തസ്തിക നിര്‍ണയം ജൂലൈ 15നാണ് നടക്കുന്നത്. ആ നിലക്ക് നിലവിലെ ശമ്പളം വാങ്ങിവരുന്ന അധ്യാപകരുടെ ശമ്പളം തടയേണ്ടതില്ല. വിദ്യാഭ്യാസ ചട്ടപ്രകാരം അവര്‍ക്ക് വെക്കേഷന്‍ ശമ്പളം അര്‍ഹതപ്പെട്ടതാണ്. സ്പെഷലിസ്റ്റ് അധ്യാപകരുടെ കാര്യത്തില്‍ കുട്ടികളുടെ കുറവ് മുഖേന തസ്തികനഷ്ടം സംഭവിച്ചാല്‍ കോര്‍പറേറ്റ് മാനേജ്മെന്‍റ് സ്കൂളാണെങ്കില്‍ അവരുടെ കീഴിലുള്ള മറ്റു സ്കൂളിലേക്ക് മാറ്റി നിയമിക്കണമെന്നും വ്യക്തിഗത മാനേജ്മെന്‍റാണെങ്കില്‍ ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ അടുത്തുള്ള സ്കൂളുമായി ക്ളബ് ചെയ്ത് കൊടുക്കണം എന്ന് വ്യക്തമായി പറയുന്നുണ്ട്. ഇതൊന്നും നടപ്പാക്കാതെയും പരിഗണിക്കാതെയുമാണ് ശമ്പളം തടഞ്ഞിരിക്കുന്നത്. പല ജില്ലകളിലും തെറ്റ് മനസ്സിലാക്കി ശമ്പളം നല്‍കിയ ഓഫിസര്‍മാരുണ്ട്. ഒരധ്യാപരകരുടെയും ശമ്പളം മുടങ്ങുകയില്ളെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവിന്ദ്രനാഥ് വ്യക്തമായി പ്രഖ്യാപിച്ചിരിക്കെ യു.ഡി.എഫിന്‍െറ കാലത്ത് ഇറക്കിയ ഉത്തരവ് തെറ്റായി വ്യാഖ്യാനിച്ചാണ് മൂന്നുമാസം പല ഡി.ഇ.ഒമാരും അധ്യാപകരുടെ ശമ്പളം തടഞ്ഞുവെച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് മൂവായിരത്തി നാനൂറോളം വരുന്ന അധ്യാപകര്‍ സമരരംഗത്തിറങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.