ചുഴലിക്കാറ്റ് : ചെറായി, പള്ളിപ്പുറം ബീച്ചുകളില്‍ പരക്കേ നാശം

വൈപ്പിന്‍: ശനിയാഴ്ച രാത്രി മഴക്കൊപ്പം വീശിയ ചുഴലിക്കാറ്റില്‍ വന്‍ നാശനഷ്ടം. പള്ളിപ്പുറം ഗ്രാമപഞ്ചായത്തിലെ ചെറായി, പള്ളിപ്പുറം കോണ്‍വെന്‍റ് ബീച്ച് പ്രദേശങ്ങളില്‍ കനത്ത നാശനഷ്ടമാണുണ്ടായത്. ചെറായി ബീച്ചില്‍ പാതയോരത്തെ മരങ്ങള്‍, വൈദ്യുതി പോസ്റ്റുകള്‍ എന്നിവ മറിഞ്ഞു വീണു. പലയിടത്തും വൈദ്യുതി മുടങ്ങി. മരങ്ങള്‍ മറിഞ്ഞുവീണ് പള്ളിപ്പുറം കോണ്‍വെന്‍റ് കടപ്പുറത്തെ നിരവധി വീടുകളും ഹോം സ്റ്റേകളും ഭാഗികമായി തകര്‍ന്നു. പല ഹോംസ്റ്റേകളുടെയും ഓടുകള്‍ കാറ്റില്‍ പറന്നുപോയി. സെലിന്‍ അഗസ്റ്റിന്‍, ത്രേസ്യ പീറ്റര്‍ എന്നിവരുടെ വീടിനു മുകളില്‍ മരം വീണ് ഓടുകള്‍ തകര്‍ന്നു. കായലിലെ ചീനവലകള്‍ക്കും നാശം സംഭവിച്ചു. കോണ്‍വെന്‍റ് ബീച്ച് 23ാം വാര്‍ഡിലെ ഡൊമിനിക്കിന്‍െറ ഉടമസ്ഥതയിലുള്ള ചീനവലയാണ് നശിച്ചത്. ആര്‍ക്കും പരിക്കില്ല. പഞ്ചായത്ത്, റവന്യൂ അധികൃതര്‍ സ്ഥലത്തത്തെി നാശനഷ്ടങ്ങള്‍ വിലയിരുത്തി. എടത്തല: കഴിഞ്ഞദിവസം രാത്രിയിലെ കാറ്റിലും മഴയിലും എടത്തലയില്‍ വ്യാപക നാശനഷ്ടം. പലയിടങ്ങളിലും ലൈനുകള്‍ക്കുമീതെ മരം വീണ് വൈദ്യുതി മുടങ്ങി. മാളേക്കപ്പടി പിറളി ക്ഷേത്രത്തിനടത്ത് മരം വീണ് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞു. എടത്തല യതീംഖാന, കുഞ്ചാട്ടുകര, എടത്തിക്കാട്, നൊച്ചിമ, അല്‍ അമീന്‍ നഗര്‍, എന്‍.എ.ഡി എന്നിവിടങ്ങളിലും കമ്പി മരം വീണതിനത്തെുടര്‍ന്ന് പൊട്ടിവീണു. പഴങ്ങനാട്ട് തെങ്ങുവീണ് 11 കെ.വി.ലൈന്‍ പൊട്ടി. മരം വീണ് കക്കടാംപിള്ളിമുകളില്‍ അലിയാരുടെ ഓടിട്ടവീടിന് കേടുസംഭവിച്ചു. മാളേക്കപ്പടി പാറയില്‍ ഉണ്ണികൃഷ്ണന്‍െറ വീടിനോടുചേര്‍ന്ന ചാര്‍ത്തിനുമുകളില്‍ മരം വീണു. പറവൂര്‍: ശനിയാഴ്ച അര്‍ധരാത്രിയുണ്ടായ കാറ്റില്‍ പറവൂര്‍ താലൂക്കില്‍ ഒരു വീട് പൂര്‍ണമായും അഞ്ച് വീടുകള്‍ ഭാഗികമായും തകര്‍ന്നു. ചേന്ദമംഗലം പഞ്ചായത്തിലെ രൊക്കുംപുറം മഠത്തില്‍ പറമ്പില്‍ രാമനാഥ പ്രഭുവിന്‍െറ മകന്‍ സന്തോഷ് കുമാറിന്‍െറ വീടിന് മേല്‍ തേക്കും തെങ്ങും വീണാണ് വീട് പൂര്‍ണമായി തകര്‍ന്നത്. തെക്കുംപുറം അമ്പാട്ട് നാരായണന്‍, കരിമ്പാടം നടുവില പറമ്പില്‍ മണി എന്നിവരുടെ വീടുകള്‍ക്കുമേല്‍ തെങ്ങ് വീണ് ഭാഗികമായി തകര്‍ന്നു. വടക്കേക്കര പഞ്ചായത്തിലെ മുറവന്‍ തുരുത്ത് പാടത്തുപറമ്പില്‍ അനന്തന്‍െറ മകന്‍ റെജി, കോട്ടുവള്ളി പഞ്ചായത്തിലെ കൂനമ്മാവ് തേങ്ങാപുരക്കല്‍ ആന്‍റണി, കൂനമ്മാവ് കുഴിവേലിപറമ്പ് സതീശ്രീധരന്‍ എന്നിവരുടെ വീടുകള്‍ക്ക് മുകളില്‍ വൃക്ഷങ്ങള്‍ വീണ് ഭാഗികമായി തകര്‍ന്നു. ആര്‍ക്കും പരിക്കില്ല. നന്ത്യാട്ടുകുന്നം അമേപറമ്പില്‍ വൃക്ഷങ്ങള്‍ വീണ് മൂന്ന് വൈദ്യുതി പോസ്റ്റുകള്‍ ഒടിഞ്ഞതിനെ തുടര്‍ന്ന് ചാത്തനാട് പ്രദേശത്ത് വൈദ്യുതി ബന്ധം വിഛേദിക്കപ്പെട്ടു. ഞായറാഴ്ച വൈകുന്നേരം ഏഴു മണിയോടെയാണ് വൈദ്യുതി പുന$സ്ഥാപിച്ചത്. മാഞ്ഞാലി-മന്നം പ്രദേശങ്ങളും ശനിയാഴ്ച രാത്രി വൈദ്യുതി തകരാറിലായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.