ആലുവ: നഗരത്തിലെ ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ട് മാറ്റിയ മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ കൂടുതല്‍ കുരുക്കിലേക്ക്. ഗ്രൗണ്ട് മാറ്റിയ നടപടിക്കെതിരെ നാട്ടുകാരും രംഗത്തത്തെിയത് അധികൃതര്‍ ദുരിതത്തിലായിരിക്കുകയാണ്. ഡ്രൈവിങ് സ്കൂള്‍ അധികൃതര്‍, ലൈസന്‍സ് അപേക്ഷകര്‍ എന്നിവര്‍ നേരത്തെ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. അപേക്ഷകരുടെ എതിര്‍പ്പിനത്തെുടര്‍ന്ന് വെള്ളിയാഴ്ച ടെസ്റ്റ് നടത്താന്‍ കഴിഞ്ഞിരുന്നില്ല. നാട്ടുകാരുടെ എതിര്‍പ്പിനത്തെുടര്‍ന്ന് ശനിയാഴ്ചയും ടെസ്റ്റ് മുടങ്ങി. എടത്തലയിലെ റവന്യൂ പുറമ്പോക്ക് ഭൂമിയിലേക്കാണ് ടെസ്റ്റ് ഗ്രൗണ്ട് മാറ്റിയത്. ശനിയാഴ്ച രാവിലെ ടെസ്റ്റ് ആരംഭിച്ചപ്പോള്‍ അപക്ഷിച്ചിരുന്നവര്‍ പലരും എത്തിയിരുന്നില്ല. എത്തിയവര്‍ക്കായി ടെസ്റ്റ് നടത്താന്‍ തയാറെടുത്തപ്പോഴാണ് നാട്ടുകാര്‍ പ്രതിഷേധവുമായി എത്തിയത്. ടെസ്റ്റ് നടത്താന്‍ അനുവദിക്കില്ളെന്ന ഉറച്ച തീരുമാനത്തിലാണ് നാട്ടുകാര്‍. വര്‍ഷങ്ങളായി ആലുവ പറവൂര്‍ കവലയിലുള്ള ചെറിയ മൈതാനത്താണ് ടെസ്റ്റ്. എന്നാല്‍, കഴിഞ്ഞ ദിവസം മുതല്‍ എടത്തലയിലേക്ക് മാറ്റുകയായിരുന്നു. ഒരു കൂടിയാലോചനകളും ഇല്ലാതെയാണ് സ്ഥലം മാറ്റിയതെന്ന് സ്കൂളുകാര്‍ ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.