കാട്ടാനശല്യം രൂക്ഷം: മുളങ്കുഴിയില്‍ കാട്ടാനകള്‍ കൂട്ടത്തോടെ നാട്ടിലിറങ്ങുന്നു

കാലടി: മലയാറ്റൂര്‍ മുളങ്കുഴിയില്‍ കാട്ടാനശല്യം രൂക്ഷം. വന്യമൃഗങ്ങളുടെ ശല്യം ഒഴിവാക്കുന്നതിന് സ്ഥാപിച്ചിട്ടുള്ള വൈദ്യുതി കമ്പിവേലിയും തകര്‍ത്താണ് കാട്ടാനകള്‍ കൂട്ടത്തോടെ നാട്ടിലിറങ്ങി കൃഷി നശിപ്പിക്കുന്നത്. ടൂറിസ്റ്റ് കേന്ദ്രമായ മഹാഗണിത്തോട്ടത്തില്‍ എത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് നേരെയും കാട്ടാനകള്‍ ആക്രമണം നടത്താറുണ്ട്. പ്രദേശവാസികള്‍ ഭീതിയോടെയാണ് രാത്രി വീടുകളില്‍ കഴിയുന്നത്. എവര്‍ഗ്രീന്‍ ഫോറസ്റ്റ് ഓഫിസിന് കീഴില്‍ വരുന്ന പ്രദേശങ്ങളില്‍ തുടര്‍ച്ചയായി വന്യമൃഗങ്ങള്‍ കാട്ടില്‍നിന്ന് നാട്ടിലേക്ക് ഇറങ്ങുന്നത് വനപാലകര്‍ക്കും ഭീഷണിയാവുന്നുണ്ട്. മാസങ്ങള്‍ക്കുമുമ്പ് കാട്ടുപന്നിയുടെ കുത്തേറ്റ് വീട്ടമ്മ മരിച്ചിരുന്നു. വനം കൈയേറി പൈനാപ്പ്ളും ഇഞ്ചിയും വാഴയും മറ്റ് കാര്‍ഷികവിളകളും കൃഷി ചെയ്യുന്നതും ഇത്തരം കൃഷിയിടങ്ങളില്‍ ചാരായവാറ്റ് നടത്തുന്നതിന് വലിയ ഡ്രമ്മുകളില്‍ ശര്‍ക്കര-കരിമ്പ് നീരുകള്‍ കലക്കി വെക്കുന്നതും കഴിക്കുന്നതിനാണ് കാട്ടാനകള്‍ കൂട്ടത്തോടെ ഈ ഭാഗങ്ങളില്‍ എത്തുന്നതെന്നും നാട്ടുകാര്‍ പറയുന്നു. അധികൃതര്‍ക്ക് നിരവധി പരാതി നല്‍കിയിട്ടും വൈദ്യുതി കമ്പിവേലി സ്ഥാപിച്ച് വന്യമൃഗ ശല്യം തടയുന്നതിന് നടപടി സ്വീകരിച്ചിട്ടില്ളെന്ന് പഞ്ചായത്തംഗം ആതിര ദീലീപ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.