കടല്‍ ആര്‍ത്തിരമ്പുന്നു; ആശങ്കയോടെ തീരവാസികള്‍

ആറാട്ടുപുഴ: ഒരാഴ്ചയായി തുടരുന്ന ശക്തമായ കടലാക്രമണം കാരണം ഭീതിയിലാണ് നല്ലാണിക്കല്‍ നിവാസികള്‍. ആറാട്ടുപുഴ പഞ്ചായത്തില്‍ കടല്‍തീരമുള്ള പ്രദേശമാണ് നല്ലാണിക്കല്‍. 30 മീറ്റര്‍ വീതിയില്‍ ഒരു കിലോമീറ്ററോളം ഭാഗത്തെ തീരം കടലെടുത്തു. നൂറിലധികം തെങ്ങ് കടപുഴകി. ഉണിശേരി ക്ഷേത്രം മുതല്‍ പെരുമ്പള്ളിവരെ ഭാഗത്താണ് കടലാക്രമണം ശക്തം. മൂന്ന് പതിറ്റാണ്ടുമുമ്പ് നിര്‍മിച്ച കടല്‍ഭിത്തിയും കടന്നാണ് കരയെടുത്തത്. കടലില്‍നിന്ന് ഏറെ അകലെയായി നിന്ന വീടുകള്‍ എതുനിമിഷവും കടലെടുക്കാവുന്ന അവസ്ഥയിലാണ്. പ്രദേശവാസികള്‍ തങ്ങളുടെ വീടും പറമ്പും സംരക്ഷിക്കാന്‍ എന്തു ചെയ്യണമെന്നറിയാതെ സങ്കടപ്പെടുകയാണ്. പെരുമ്പള്ളി, രാമഞ്ചേരി, ആറാട്ടുപുഴ ബസ് സ്റ്റാന്‍ഡ് എന്നീ ഭാഗങ്ങളിലും കടലാക്രമണം ദുരിതം വിതക്കുകയാണ്. റോഡ് തകര്‍ന്നതിനാല്‍ ബസ് സ്റ്റാന്‍ഡുമുതല്‍ തെക്കോട്ടുള്ള ഗതാഗതം പൂര്‍ണമായും മുടങ്ങി. ഇവിടെ റോഡ് ഏറിയഭാഗവും തകര്‍ന്നു. പെരുമ്പള്ളി ഭാഗത്ത് റോഡിന് തൊട്ടടുത്തുവരെ കടല്‍ എത്തി. കടലാക്രമണം കൊടിയ ദുരന്തം വിതച്ചിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് നടപടി ഉണ്ടാകാത്തതില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച രാവിലെ 10.30മുതല്‍ ഉച്ചക്ക് 12.30വരെ നാട്ടുകാര്‍ തൃക്കുന്നപ്പുഴ-വലിയഴീക്കല്‍ റോഡ് ഉപരോധിച്ചു. സ്ത്രീകളും കുട്ടികളുമടക്കം ഇരുനൂറോളം പേര്‍ സമരത്തില്‍ പങ്കെടുത്തു. കാര്‍ത്തികപ്പള്ളി തഹസില്‍ദാര്‍ പി. മുരളീധരക്കുറുപ്പ്, പഞ്ചായത്ത് പ്രസിഡന്‍റ് അജിത, അഡീഷനല്‍ തഹസില്‍ദാര്‍മാരായ ദിലീപ് കുമാര്‍, എസ്. വിശ്വനാഥന്‍, ആറാട്ടുപുഴ വില്ളേജ് ഓഫിസര്‍ ടി. സിന്ധുമോള്‍, പഞ്ചായത്ത് അംഗങ്ങള്‍, പൊലീസ് എന്നിവര്‍ സ്ഥലത്തത്തെിയെങ്കിലും പ്രശ്നം പരിഹാരിക്കാതെ പിന്മാറില്ളെന്ന നിലാപാടിലായിരുന്നു സമരക്കാര്‍. തഹസില്‍ദാര്‍ കലക്ടറേറ്റുമായി ബന്ധപ്പെടുകയും സബ് കലക്ടര്‍ സ്ഥലത്തത്തെുമെന്ന് ഉറപ്പ് നല്‍കിയതിനത്തെുടര്‍ന്ന് ഉച്ചക്ക് 12.30ഓടെ സമരം അവസാനിപ്പിക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.