ഏലൂര്‍ നഗരസഭയില്‍ വന്‍ കെട്ടിട നികുതി വെട്ടിപ്പെന്ന് റിപ്പോര്‍ട്ട്

ഏലൂര്‍: നഗരസഭയില്‍ ഗോഡൗണുകളുടെയും കെട്ടിടങ്ങളുടെയും നികുതി ഇനത്തില്‍ ലഭിക്കേണ്ട തുകയില്‍ വന്‍കുറവ് വന്നതായി ഓഡിറ്റ് റിപ്പോര്‍ട്ട്. വിസ്തൃതി കുറച്ചുകാട്ടി നികുതി വെട്ടിക്കുന്നതായാണ് 2012-’13 ഓഡിറ്റ് റിപ്പോര്‍ട്ട്. അതേ തുടര്‍ന്ന് ഏലൂര്‍ പരിധിയിലെ എല്ലാ ഗോഡൗണുകളുടെയും സ്ഥല വിസ്തൃതി വീണ്ടും അളക്കാന്‍ നഗരസഭയുടെ അടിയന്തര കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ഏലൂരിലെ ഒരു സ്വകാര്യ കമ്പനിയുടെ ഗോഡൗണിലാണ് ഏറ്റവും കൂടുതല്‍ നികുതി വെട്ടിപ്പ് നടത്തിയതായി ഓഡിറ്റ് റിപ്പോര്‍ട്ടില്‍ കണ്ടത്തെിയിരിക്കുന്നത്. 19,932 ചതുരശ്ര വിസ്തീര്‍ണ്ണമുള്ള കെട്ടിടത്തിന് എല്ലാ വര്‍ഷവും 16 ലക്ഷം വീതം അടക്കേണ്ടതിന് പകരം 2 ലക്ഷം മാത്രമാണ് ഏലൂര്‍ നഗരസഭയില്‍ അടക്കുന്നത്. ഇത്തരത്തില്‍ നിരവധി വീഴ്ചകള്‍ നടന്നതായി റിപ്പോര്‍ട്ട് പറയുന്നു. സര്‍ക്കാര്‍ ഭൂമി പാട്ടത്തിനെടുത്ത് പാതാളത്ത് ഷോപ്പിങ്ങ് കോപ്ളക്സ് നിര്‍മിച്ചതില്‍ അപാകതകളും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 34 കടമുറികള്‍ ഉള്ള ഷോപ്പിങ്ങ് കോപ്ളക്സില്‍ പലതും ഇപ്പോഴും വാടകയ്ക്ക് പോയിട്ടില്ലയെന്ന് കണ്ടത്തെല്‍. 1,49,275 ലക്ഷം രൂപ ഫീസിനത്താല്‍ സര്‍ക്കാറിലേക്ക് മാസം ഒടുക്കേണ്ടി വരുമ്പോള്‍ കടമുറികളില്‍നിന്നും കൃത്യമായി പിരിച്ചെടുക്കുന്നില്ളെന്നാണ് കണ്ടത്തെിയിരിക്കുന്നത്. അതേ സമയം 37.5 ലക്ഷം രൂപയുടെ ക്രമക്കേട് മൊത്തത്തില്‍ നഗരസഭയ്ക്ക് ഉണ്ടായതായാണ് ഓഡിറ്റിങ്ങില്‍ കണ്ടത്തെിയിരിക്കുന്നത്. നികുതി ഇനത്തില്‍ നഗരസഭയ്ക്ക് ലഭിക്കേണ്ട തുകകള്‍ പിരിച്ചെടുക്കാനുള്ള എല്ലാ നടപടികളും നഗരസഭയുടെ ഭാഗത്തുനിന്നും അടിയന്തരമായി ഉണ്ടാകുമെന്ന് വൈസ് ചെയര്‍മാന്‍ എ.ഡി. സുജില്‍ കൗണ്‍സിലില്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.