കൊച്ചി: താല്‍ക്കാലിക മജിസ്ട്രേറ്റുമാരെ ജോലിയില്‍നിന്ന് ഒഴിവാക്കിയതോടെ ജില്ലയിലെ പുതിയ കോടതികളുടെ പ്രവര്‍ത്തനം താളംതെറ്റി. ജില്ലയില്‍ പുതുതായി തുടങ്ങിയ പള്ളുരുത്തി, ഞാറക്കല്‍, തൃപ്പൂണിത്തുറ, മരട്, കളമശേരി, കാക്കനാട് തുടങ്ങിയവ അടക്കം പതിനഞ്ചോളം സ്ഥലങ്ങളിലെ മജിസ്ട്രേറ്റ് കോടതികളുടെ പ്രവര്‍ത്തനമാണ് മജിസ്ട്രേറ്റുമാരുടെ ഒഴിവാക്കലോടെ താളംതെറ്റിയിരിക്കുന്നത്. ചില കോടതികളില്‍ ആവശ്യമായ പരിചയ സമ്പന്നരായ ജീവനക്കാരെ നിയമിക്കാത്തതും പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ഹൈകോടതി, കീഴ്കോടതി, ലോ കോളജുകള്‍, എ.ജി ഓഫിസ് എന്നിവിടങ്ങളിലുള്ളവരെ പ്രത്യേക പരീക്ഷ നടത്തി 2015 ഒക്ടോബറിലാണ് താല്‍ക്കാലിക മജിസ്ട്രേറ്റുമാരായി നിയമനം നടത്തിയത്. 10 വര്‍ഷത്തെ സര്‍വിസ് പരിചയവും നിയമ ബിരുദവുമുള്ളവരെയാണ് ഇത്തരത്തില്‍ മജിസ്ട്രേറ്റുമാരയി തെരഞ്ഞെടുത്തത്. എന്നാല്‍, ഇത്തരത്തില്‍ തെരഞ്ഞെടുത്ത 52 പേരെ ഒരുമിച്ച് ഒഴിവാക്കിയതോടെ ഏറ്റവും കൂടുതല്‍ ക്ഷീണം ചെയ്തത് എറണാകുളം ജില്ലയിലെ പുതിയ കോടതികള്‍ക്കാണ്. ഇതോടെ സ്ഥിരം കോടതികളിലെ മജിസ്ട്രേറ്റുമാര്‍ ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസങ്ങളില്‍ പുതിയ കോടതികളില്‍ സിറ്റിങ് നടത്തിയാണ് പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോകുന്നത്. വ്യാഴാഴ്ച തൃപ്പൂണിത്തുറ കോടതിയില്‍ പരിചയ സമ്പത്തുള്ള ജീവനക്കാരന്‍ ലീവെടുത്തതോടെ കേസ് നടപടികള്‍ നിര്‍ത്തിവെക്കുന്നതിലേക്ക് കാര്യങ്ങളത്തെി. കേരളത്തില്‍ ഏറ്റവും അധികം കേസുകള്‍ കെട്ടിക്കിടക്കുന്ന എറണാകുളം ജില്ലയെ പുതിയ മജിസ്ട്രേറ്റുമാരുടെ നിയമനം വരെ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.