കൊച്ചി: സാമൂഹികവിരുദ്ധശല്യം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നാല്‍പതുപാറ പട്ടികജാതി കോളനി നിവാസികള്‍ നല്‍കിയ പരാതിയില്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍ എം.ജി. രാജമാണിക്യം പൊലീസിന് നിര്‍ദേശം നല്‍കി. വ്യാഴാഴ്ച ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന വിജിലന്‍സ് ആന്‍ഡ് മോണിട്ടറിങ് കമ്മിറ്റി യോഗത്തിലാണ് നിര്‍ദേശം നല്‍കിയത്. കോളനിയിലെ സ്ത്രീകളാണ് ഇതുസംബന്ധിച്ച് പരാതി നല്‍കിയിരുന്നത്. സാമൂഹിക വിരുദ്ധര്‍ വഴിയിലിരുന്ന് മദ്യപിക്കുന്നതും തുടര്‍ന്ന് വഴക്കുണ്ടാക്കുന്നതും തങ്ങളുടെ സൈ്വര ജീവിതത്തെ തടസ്സപ്പെടുത്തുകയാണെന്ന് പരാതിയില്‍ പറയുന്നു. ജോലി കഴിഞ്ഞുവരുന്ന സ്ത്രീകളും വിദ്യാര്‍ഥികളും ഇവരുടെ ശല്യം അനുഭവിക്കുന്നുണ്ട്. സമീപത്തെ കനാലില്‍ കുളിക്കാന്‍ പോലും കഴിയാത്ത സ്ഥിതിയാണെന്ന് പരാതിയില്‍ പറയുന്നു. ഇവിടെ പലതവണ പൊലീസ് ഇടപെടലുണ്ടായെങ്കിലും വീണ്ടും ആവര്‍ത്തിക്കുകയാണെന്നും പരാതിയില്‍ പറയുന്നു. യോഗത്തില്‍ അസി. കലക്ടര്‍ ഡോ. രേണുരാജ്, ഗവണ്‍മെന്‍റ് പ്ളീഡര്‍ പി.കെ. സജീവന്‍ എന്നിവരും സന്നിഹിതരായിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ചേര്‍ന്ന യോഗത്തിന്‍െറ തീരുമാനങ്ങളും തുടര്‍ നടപടികളും അന്നത്തെ യോഗത്തില്‍ പരിഗണിച്ച കേസുകളുടെ ലഭിക്കേണ്ട റിപ്പോര്‍ട്ടുകളും യോഗത്തില്‍ ചര്‍ച്ച ചെയ്തു. ജിഷ കേസില്‍ എഫ്.ഐ.ആര്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍, തെളിവെടുപ്പ് ഇനിയും പൂര്‍ത്തിയാകാനുള്ളതിനാല്‍ കുറ്റപത്രം ലഭിച്ചിട്ടില്ളെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.