കൂറുമാറ്റം; മുന്‍ പഞ്ചായത്ത് അംഗങ്ങളെ അയോഗ്യരാക്കി

പെരുമ്പാവൂര്‍: ഒക്കല്‍ പഞ്ചായത്ത് മുന്‍ അംഗങ്ങളായ ആറുപേരെ തെരഞ്ഞെടുപ്പ് കമീഷന്‍ അയോഗ്യരാക്കി. കോണ്‍ഗ്രസ് അംഗങ്ങളും എ വിഭ ാഗക്കാരുമായ ആറുപേരെയാണ് കൂറുമാറ്റ നിയമപ്രകാരം അയോഗ്യരാക്കിയത്. ആറുവര്‍ഷത്തേക്ക് തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാന്‍ വിലക്കുണ്ട്. എം.വി. ബെന്നി, പി.കെ. മുഹമ്മദ്കുഞ്ഞ്, എന്‍.ഒ. ജോര്‍ജ്, ടി.ജി. ബാബു, മിനി ഷാജു, ദീപ അനില്‍ എന്നിവരെയാണ് മുന്‍ പഞ്ചായത്ത് പ്രസിഡന്‍റും ഇപ്പോള്‍ പഞ്ചായത്ത് അംഗവുമയ അന്‍വര്‍ മുണ്ടത്തേിന്‍െറ പരാതിയുടെ അടിസ്ഥാനത്തില്‍ നടപടിക്ക് വിധേയരായത്. 2014 ആഗസ്റ്റ് 21ന് നടന്ന വൈസ് പ്രസിഡന്‍റ് തെരഞ്ഞടുപ്പില്‍ പാര്‍ട്ടി വിപ്പുണ്ടായിട്ടും പങ്കെടുക്കാത്തതാണ് പരാതിക്ക് കാരണം. മിനി ഷാജു വൈസ് പ്രസിഡന്‍റ് സ്ഥാനം രാജിവെച്ചതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് നടത്തിയത്. ആഗസ്റ്റ് 20നായിരുന്നു വൈസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നിശ്ചയിച്ചിരുന്നത്. ഡി.സി.സി പ്രസിഡന്‍റ് വി.ജെ. പൗലോസിന്‍െറ നേത്യത്വത്തില്‍ നടന്ന പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തില്‍ ഒമ്പതാം വാര്‍ഡ് അംഗം സിന്ധു ശശിയെ വൈസ് പ്രസിഡന്‍റ് സ്ഥാ നാര്‍ഥിയായി ന ിശ്ചയിക്കുകയായിരുന്നു. ക്വോറം തികയാത്തതിനാല്‍ വൈസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നിശ്ചിത തീയതിയില്‍ നടത്താന്‍ കഴിഞ്ഞില്ല. ഡി.സി.സി പ്രസിഡന്‍റിന്‍െറ നിര്‍ദേശ പ്രകാരം അടിയന്തര യോഗം വിളിച്ചുചേര്‍ത്തെങ്കിലും എ വിഭാഗക്കാരായ ആറുപേരും യോഗത്തില്‍ പങ്കെടുത്തില്ല. യോഗത്തില്‍ വൈസ് പ്രസിഡന്‍റ് സ്ഥാനാര്‍ഥിത്വത്തില്‍നിന്ന് മാറുകയാണെന്ന് സിന്ധു ശശി അറിയിച്ചു. വിജി ജോര്‍ജിനെ വൈസ് പ്രസിഡന്‍റ് സ്ഥാനാര്‍ഥിയായി നിശ്ചയിക്കുകയും വിപ്പ് പുറപ്പെടുവിപ്പിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് അംഗങ്ങള്‍ക്കൊപ്പം ആറുപേരും വിട്ടുനിന്നു. ഇതത്തേുടര്‍ന്ന് മറ്റു യു.ഡി.എഫ് അംഗങ്ങുടെ പിന്തുണയോടെ വിജി ജോര്‍ജ് വൈസ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. എന്നാല്‍, ആരോപണം നിലനില്‍ക്കുന്നതല്ളെന്ന് അയോഗ്യരാക്കപ്പെട്ടവര്‍ കമീഷന്‍ മുമ്പാകെ വാദിച്ചു. സിന്ധു ശശിയെയോ വിജി ജോര്‍ജിനെയോ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി നിശ്ചയിക്കുകയോ നിയമാനുസൃതം വിപ്പു നല്‍കുകയോ ചെയ്തിട്ടില്ളെന്നായിരുന്നു വാദം. പരാതിക്കാരനും മറ്റു കോണ്‍ഗ്രസ് അംഗങ്ങളും അനാവശ്യ തടസ്സങ്ങള്‍ ഉണ്ടാക്കിയതിനാലാണ് മിനി ഷാജുവിന് വൈസ് പ്രസിഡന്‍റ് സ്ഥാനം ഒഴിവാകേണ്ടി വന്നത്. പാര്‍ലമെന്‍ററി പാര്‍ട്ടി യോഗം ചേരുകയോ അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരാതിയില്‍ പറയുകയോ ചെയ്തിട്ടില്ളെന്ന് ഇവര്‍ കമീഷനെ അറിയിച്ചു. ഇവരുടെ വിശദീകരണം് കമീഷന്‍ തള്ളി. ഇവരെ പുറത്താക്കണമെന്നാവശ്യപ്പെട്ട് അന്‍വര്‍ മുണ്ടത്തേ് ഡി.സി.സിക്കും ബ്ളോക് മണ്ഡലം കമ്മിറ്റികള്‍ക്കും കത്തുനല്‍കി. പി.കെ. മുഹമ്മദ്കുഞ്ഞ് നിലവില്‍ കോണ്‍ഗ്രസ് ബ്ളോക് വൈസ് പ്രസിഡന്‍റും എന്‍.ഒ. ജോര്‍ജ്, എം.വി. ബെന്നി എന്നിവര്‍ ബ്ളോക് സെക്രട്ടറിമാരുമാണ്. എന്‍.ഒ. ജോര്‍ജിന്‍െറ ഭാര്യ മേഴ്സി ജോര്‍ജാണ് നിലവിലെ പഞ്ചായത്ത് പ്രസിഡന്‍റ്. ഹരജിക്കാരനുവേണ്ടി അഡ്വ. ഹാഷിം ബാബുവാണ് ഹാജരായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.