റോഡിലെ കുഴികള്‍ അടക്കാനത്തെിയ ഉദ്യോഗസ്ഥരെ തടഞ്ഞു

മൂവാറ്റുപുഴ: റോഡിലെ കുഴികള്‍ അടക്കാനത്തെിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു. രായമംഗലം പഞ്ചായത്തില്‍പെട്ട ത്രിവേണി കുരിശിങ്കല്‍ ജങ്ഷനിലാണ് പൊതുമരാമത്ത് ഉദ്യോഗസ്ഥരെയും ക്വാറി ഉടമകളെയും നാട്ടുകാര്‍ തടഞ്ഞത്. പായിപ്ര പഞ്ചായത്തിലെ മാന്നാറിയില്‍നിന്നാരംഭിച്ച് പെരുമ്പാവൂര്‍ എം.സി റോഡിലെ കീഴില്ലത്ത് എത്തിച്ചേരുന്ന റോഡിലാണ് താല്‍ക്കാലികമായി കുഴികളടക്കാന്‍ സംഘം എത്തിയത്. ഇവിടെക്ക് ടിപ്പറുകളില്‍ ക്വാറി ഉടമകളുടെ നേതൃത്വത്തില്‍ കൊണ്ടുവന്ന മണ്ണും പൊതുമരാമത്ത് ഓവര്‍സീയര്‍മാരെയും തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി. അഞ്ച് കിലോമീറ്ററോളം ദൂരമുള്ള റോഡ് തകര്‍ന്നിട്ട് മാസങ്ങളായി. പ്രദേശത്തെ ക്വാറികളില്‍നിന്നും ടോറസുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളില്‍ അമിതഭാരം കയറ്റി ഓടിത്തുടങ്ങിയതാണ് റോഡ് തകര്‍ച്ചക്ക് കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. 10 ടണ്ണില്‍ താഴെ ഭാരം മാത്രമേ ആറ് മീറ്റര്‍ വീതിയുള്ള ഈ റോഡിലൂടെ കൊണ്ടുപോകാന്‍ കഴിയൂവെന്ന് വാഹന വകുപ്പ് ഉത്തരവിറക്കിയിരുന്നു. ഇതെല്ലാം മറികടന്നാണ് അമിതഭാരം കയറ്റിയുള്ള സഞ്ചാരം. ഇതുമൂലമാണ് റോഡ് തകര്‍ന്നതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. റോഡിന്‍െറ ടാറിങ് ഉള്‍പ്പെടെയുള്ള നടപടിക്കായി കരാര്‍ നല്‍കുകയും തുക അനുവദിക്കുകയും ചെയ്തിരുന്നു. ഒന്നാംഘട്ടമായി മെറ്റല്‍ നിരത്തി ഉറപ്പിച്ചെങ്കിലും രണ്ടാംഘട്ട തുടര്‍ നടപടികള്‍ നാട്ടുകാരുടെ പ്രതിഷേധത്തത്തെുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്നു. ക്വാറികളില്‍നിന്നുള്ള വാഹനങ്ങളും നാട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് നിര്‍ത്തി. ഇതിനത്തെുടര്‍ന്ന് കഴിഞ്ഞദിവസം രായമംഗലം പഞ്ചായത്തിന്‍െറയും എം.എല്‍.എയുടെയും നേതൃത്വത്തില്‍ സംയുക്ത യോഗം ചേര്‍ന്നാണ് റോഡിലെ കുഴികളടക്കാന്‍ തീരുമാനിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.