മൂവാറ്റുപുഴ: തൃക്കളത്തൂര്‍ മേഖലയിലെ റോഡപകടങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാത്തതില്‍ പ്രതിക്ഷേധിച്ച് സി.പി.ഐയുടെ നേതൃത്വത്തില്‍ ബുധനാഴ്ച എം.സി റോഡ് ഉപരോധിക്കും. വൈകീട്ട് അഞ്ചിന് തൃക്കളത്തൂര്‍ സൊസൈറ്റിപ്പടിയിലാണ് സമരം. തുടരെയുണ്ടാകുന്ന അപകടങ്ങളില്‍ നിരവധി പേര്‍ മരിക്കുകയും പരിക്കേല്‍ക്കുകയും ചെയ്തിട്ടും നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് ഉപരോധസമരം നടത്തുന്നതെന്ന് സി.പി.ഐ മണ്ഡലം സെക്രട്ടറി എല്‍ദോ എബ്രഹാം ‘മാധ്യമ’ത്തോട് പറഞ്ഞു. പത്തുവര്‍ഷം മുമ്പ് കെ.എസ്.ടി.പിയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കുശേഷം ആരംഭിച്ച അപകടപരമ്പരക്ക് ഇനിയും അറുതി വന്നിട്ടില്ല. തൃക്കളത്തൂര്‍ കാവുംപടിയിലെ കൊടുംവളവും അശാസ്ത്രീയ നിര്‍മാണവുമാണ് മേഖലയിലെ അപകടങ്ങള്‍ക്ക് മുഖ്യ കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ നൂറോളം അപകടങ്ങളുണ്ടായി. രണ്ട് ഡസനോളം പേര്‍ക്ക് ജീവന്‍ നഷ്ടമായി. കഴിഞ്ഞ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലായി നടന്ന അപകടങ്ങളില്‍ വിദ്യാര്‍ഥിയടക്കം രണ്ടുപേര്‍ മരിക്കുകയും അഞ്ചോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ജനരോഷത്തെ തുടര്‍ന്ന് മേഖലയില്‍ വാഹന പരിശോധന കര്‍ശനമാക്കാനും അമിതവേഗത്തില്‍ സഞ്ചരിക്കുന്ന വാഹനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാനും തീരുമാനിച്ചിരുന്നു. എന്നാല്‍ പൊലീസ് വാഹന വകുപ്പ് അധികൃതരും ഇതുവരെ നടപടി സ്വീകരിച്ചില്ല. ഇതോടെയാണ് സി.പി.ഐയുടെ നേതൃത്വത്തില്‍ ബുധനാഴ്ച സമരം നടത്താനൊരുങ്ങുന്നത്. ഇതിനുപുറമെ അമിതവേഗത്തില്‍ വരുന്ന വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി ഡ്രൈവര്‍മാര്‍ക്ക് ചൂടുചായ നല്‍കാനും നാട്ടുകാര്‍ തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.