കായംകുളം: ആരോഗ്യസുരക്ഷ ഉറപ്പുവരുത്തുന്നതിന് കര്‍ശനമായി ഇടപെടാനും ഫെബ്രുവരി ഒന്ന് മുതല്‍ നഗരത്തില്‍ ഗതാഗത പരിഷ്കാരം നടപ്പാക്കാനും നഗരസഭാ തീരുമാനം. ഇതിന്‍െറ ഭാഗമായി പഴകിയതും മായം കലര്‍ന്നതുമായ ഭക്ഷണപദാര്‍ഥങ്ങള്‍, മത്സ്യം-ഇറച്ചി എന്നിവ വില്‍ക്കുന്നത് തടയാന്‍ പരിശോധന നടത്തും. ആരോഗ്യ-റവന്യൂ വിഭാഗങ്ങളിലെ ജീവനക്കാരെ ഉള്‍പ്പെടുത്തി ഇതിനായി പ്രത്യേക സ്ക്വാഡ് രൂപവത്കരിച്ചതായി ചെയര്‍മാന്‍ അഡ്വ. എന്‍. ശിവദാസന്‍ അറിയിച്ചു. ഭക്ഷണശാലകളിലും ഇറച്ചി-മത്സ്യ വില്‍പന കേന്ദ്രങ്ങളിലും മിന്നല്‍ പരിശോധന നടത്തും. രാസപദാര്‍ഥങ്ങള്‍ കലര്‍ത്തിയ മത്സ്യം വില്‍ക്കുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കാനാണ് തീരുമാനം. പഴകിയതും മായംകലര്‍ന്നതുമായ ഭക്ഷണങ്ങള്‍ കണ്ടത്തെുന്ന സ്ഥാപനങ്ങളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യും. പരിശോധന തുടരുമെന്നും ചെയര്‍മാന്‍ അറിയിച്ചു. നഗരത്തില്‍ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനാണ് പരിഷ്കരണം ഏര്‍പ്പെടുത്തുന്നത്. ഓഡിറ്റോറിയങ്ങളുടെ പ്രവര്‍ത്തനം ഗതാഗതക്കുരുക്കിന് കാരണമാകുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇത്തരം സ്ഥാപനങ്ങള്‍ക്കു മുന്നിലെ റോഡുകളില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ക്ക് പിഴ ചുമത്താന്‍ ഗതാഗത ഉപദേശകസമിതി ട്രാഫിക് പൊലീസിനെ ചുമതലപ്പെടുത്തി. വലിയ വാഹനങ്ങള്‍ നഗരത്തില്‍ പ്രവേശിക്കാതെ കുറ്റിത്തെരുവ്, കൃഷ്ണപുരം റോഡിലൂടെ പോകണം. ക്രമീകരണം അനുസരിക്കാന്‍ തയാറാകണമെന്ന് ചെയര്‍മാന്‍ അഭ്യര്‍ഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.