ആലുവ: നഗരത്തിലെ രണ്ട് സ്ഥലങ്ങളില്‍ ബി.എസ്.എന്‍.എല്‍ വൈ-ഫൈ ഹോട്ട് സ്പോട്ട് സൗകര്യം ഏര്‍പ്പെടുത്തി. ബാങ്ക് കവല, ഫെഡറല്‍ ബാങ്ക് ട്രെയ്നിങ് കോളജ്എന്നിവിടങ്ങളിലാണ് ഹോട്ട് സ്പോട്ട് പ്രവര്‍ത്തിച്ചുതുടങ്ങിയത്. ആകെ അഞ്ച് കേന്ദ്രങ്ങളിലാണ് ഹോട്ട് സ്പോട്ട് നിലവില്‍ വരുക. നഗരസഭാ പാര്‍ക്ക്, സ്വകാര്യ ബസ്സ്റ്റാന്‍ഡ്, കെ.എസ്.ആര്‍.ടി.സി ബസ്സ്റ്റാന്‍ഡ് എന്നിവയാണ് മറ്റ് കേന്ദ്രങ്ങള്‍. ഇവിടങ്ങളില്‍ 10 ദിവസത്തിനുള്ളില്‍ പ്രവര്‍ത്തനം തുടങ്ങും. നഗരസഭ, ഫെഡറല്‍ ബാങ്ക് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി തയാറാക്കിയത്. ഹോട്ട് സ്പോട്ടുകളിലൂടെ സൗജന്യമായോ വൗച്ചര്‍ ഉപയോഗിച്ചോ, നെറ്റ് ബാങ്കിങ് വഴിയോ ജനങ്ങള്‍ക്ക് ഇന്‍റര്‍നെറ്റ് സൗകര്യം ഉപയോഗിക്കാം. ഒരു മൊബൈല്‍ നമ്പറില്‍നിന്ന് ഒരു മാസം ആദ്യ 15 മിനിറ്റ് സൗജന്യമായി ഉപയോഗിക്കാം. അതിനുശേഷം ഉപഭോക്താവിന് ഇന്‍റര്‍നെറ്റ് ബാങ്കിങ് വഴി പണം നല്‍കിയോ 30 രൂപ മുതല്‍ 150 രൂപ വരെയുള്ള കമേഴ്സ്യല്‍ പ്ളാനുകള്‍ വഴിയോ ഇന്‍റര്‍നെറ്റ് ഉപയോഗിക്കാം. മൊബൈലില്‍ വൈ-ഫൈ ഓണ്‍ ചെയ്ത് ബി.എസ്.എന്‍.എല്‍ എസ്.എസ്.ഐ.ഡിയിലേക്ക് കണക്റ്റ് ചെയ്ത ശേഷം ബ്രൗസര്‍ തുറക്കുന്നതോടെ പോര്‍ട്ടലിലേക്ക് റീ ഡയറക്റ്റ് ചെയ്യപ്പെടും. നെറ്റ് ലഭ്യമാക്കാന്‍ പേരും ഇ മെയില്‍ ഐ.ഡിയും മൊബൈല്‍ നമ്പറും നല്‍കേണ്ടതുണ്ട്. സൗജന്യ ഉപയോഗത്തിന് കോംപ്ളിമെന്‍ററി ലോഗിന്‍ ചെയ്ത് വിവരങ്ങള്‍ നല്‍കുക. വൗച്ചര്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്യുവാന്‍ വൗച്ചര്‍ നമ്പര്‍ നല്‍കണം. നെറ്റ് ബാങ്കിങ് വഴി ലോഗിന്‍ ചെയ്യാന്‍ പെയ്ഡ് ലോഗിനില്‍ ന്യൂ യൂസര്‍ ക്ളിക് ചെയ്യുമ്പോള്‍ പെയ്മെന്‍റ് ഗേറ്റ് വേയിലേക്ക് റീ ഡയറക്റ്റ് ചെയ്യപ്പെടും. എല്ലാ രീതിയിലുമുള്ള ഉപയോഗത്തിനും വണ്‍ ടൈം പാസ്വേഡ് (ഒ.ടി.പി) ലഭിക്കും. ഒ.ടി.പി നല്‍കിയതിനുശേഷമേ ബ്രൗസിങ് ആരംഭിക്കാന്‍ കഴിയൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.