വാഹനാപകടങ്ങള്‍ കുറക്കാന്‍ സ്റ്റുഡന്‍റ് പൊലീസ് കാഡറ്റുകളുടെ ശുഭയാത്ര പദ്ധതി

വൈപ്പിന്‍: വാഹനാപകടങ്ങള്‍ കുറക്കുകയെന്ന ലക്ഷ്യത്തോടെ ഞാറക്കല്‍ പൊലീസും എടവനക്കാട് എസ്.ഡി.പി.വൈ കെ.പി.എം ഹൈസ്ക്കൂള്‍ സ്റ്റുഡന്‍റ് പൊലീസ് കാഡറ്റും ചേര്‍ന്ന് ശുഭയാത്ര ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. വൈപ്പിന്‍-മുനമ്പം സംസ്ഥാന പാതയില്‍ ഞാറക്കല്‍ എസ്.ഐ ആര്‍. രഗീഷ് കുമാറിന്‍െറ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. റോഡ് നിയമങ്ങള്‍ അടിസ്ഥാനമാക്കി ചെറുചോദ്യങ്ങള്‍ കാഡറ്റുകള്‍ ഡ്രൈവര്‍മാരോട് ചോദിച്ചു. കൃത്യമായി ഉത്തരം നല്‍കിയവര്‍ക്ക് സമ്മാനങ്ങളും മധുരവും നല്‍കി. അമിതവേഗത്തിലത്തെിയവര്‍ക്കും ഹെല്‍മറ്റില്ലാതെയും സീറ്റ് ബെല്‍റ്റ് ഇടാതെയും വാഹനമോടിച്ചവര്‍ക്കും റോഡ് നിയമങ്ങള്‍ സംബന്ധിച്ച ചുവപ്പ് കാര്‍ഡ് നല്‍കിയാണ് യാത്രയാക്കിയത്. മറ്റ് നിയമലംഘകര്‍ക്ക് റോഡ് നിയമങ്ങള്‍ പ്രിന്‍റ് ചെയ്ത ഗ്രീന്‍ കാര്‍ഡും ഉപദേശവുമായിരുന്നു നല്‍കിയത്. റോഡ് നിയമങ്ങള്‍ കൃത്യമായി പാലിച്ചവര്‍ക്കെല്ലാം അഭിനന്ദന കാര്‍ഡുകളും മിഠായിയും നല്‍കി. കാല്‍നടയാത്രക്കാരോടും സൈക്ക്ള്‍ യാത്രിക്കാരോടും ചോദ്യങ്ങള്‍ ചോദിച്ചു. ബോധവത്കരണ പരിപാടി ഇഷ്ടപ്പെട്ട ചില വ്യാപാരികള്‍ കാഡറ്റുകള്‍ക്ക് മിഠായി പാക്കറ്റുകള്‍ സമ്മാനിച്ചു.റോഡ് സുരക്ഷ അതോറിറ്റിയുടെ സഹകരണത്തോടെ കുട്ടികളിലൂടെ റോഡ് സുരക്ഷ മാര്‍ഗങ്ങള്‍ നല്‍കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാനവ്യാപകമായി നടപ്പാക്കുന്ന പദ്ധതിയാണ് ശുഭയാത്ര. നിയമങ്ങള്‍ ഇല്ലാത്തതോ പൊതുജനങ്ങള്‍ റോഡ് അപകടങ്ങളെക്കുറിച്ച് അജ്ഞരായതുകൊണ്ടോ അല്ല അപകടങ്ങള്‍ വര്‍ധിക്കുന്നതെന്നും മന$പൂര്‍വമായ അവഗണനയാണ് കാരണമെന്നും ഞാറക്കല്‍ എസ്.ഐ ആര്‍. രഗീഷ് കുമാര്‍ പറഞ്ഞു. ഗ്രേഡ് എസ്.ഐ ജയപാലന്‍, ഡി.ഐ ഇ.എം. പുരുഷോത്തമന്‍, വനിതാ സിവില്‍ പൊലീസ് ഓഫിസര്‍മാരായ കെ.എ. പ്രിന്‍സി, എം.വി. രശ്മി എന്നിവരും സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.