മട്ടാഞ്ചേരി – ഫോര്‍ട്ട്കൊച്ചി ലോഫ്ളോര്‍ ബസ് സര്‍വിസ് ഇന്ന് ആരംഭിക്കും

മട്ടാഞ്ചേരി: മട്ടാഞ്ചേരിയില്‍നിന്ന് ഫോര്‍ട്ട്കൊച്ചിയിലേക്ക് ലോഫ്ളോര്‍ ബസ് ആരംഭിക്കുന്നു. പരീക്ഷണാടിസ്ഥാനത്തില്‍ രണ്ടുതവണയാണ് ആദ്യം സര്‍വിസ് നടത്തുക. നിലവില്‍ മട്ടാഞ്ചേരി, പെരുമ്പാവൂര്‍ റൂട്ടില്‍ സര്‍വിസ് നടത്തുന്ന ലോഫ്ളോര്‍ ബസാണ് മട്ടാഞ്ചേരി, ഫോര്‍ട്ട്കൊച്ചി മേഖലയിലേക്കുകൂടി നീട്ടുന്നത്. ഒരു ദിവസം രണ്ടുതവണയാണ് മട്ടാഞ്ചേരിയില്‍നിന്ന് പെരുമ്പാവൂരിലേക്കും അവിടെ നിന്ന് തിരിച്ചും ലോഫ്ളോര്‍ ബസിന്‍െറ സര്‍വിസ്. ഇത് പത്ത് മിനിറ്റ് കൂടി നീട്ടിയാണ് മട്ടാഞ്ചേരി, ഫോര്‍ട്ട്കൊച്ചി സര്‍വിസ് നടത്തുന്നത്. ആദ്യം മട്ടാഞ്ചേരിയില്‍നിന്ന് കപ്പലണ്ടിമുക്ക്, കൂവപ്പാടം, വെളി വഴി ഫോര്‍ട്ട്കൊച്ചിയിലേക്കും അവിടെ നിന്ന് തിരിച്ച് മട്ടാഞ്ചേരിയിലേക്കും സര്‍വിസ് നടത്തും. പിന്നീട് പെരുമ്പാവൂരിലേക്ക് ബസ് പോകും. നിലവില്‍ മട്ടാഞ്ചേരിയില്‍നിന്ന് ഫോര്‍ട്ട്കൊച്ചിയിലേക്ക് ഓട്ടോറിക്ഷ, ടാക്സി എന്നിവയെയാണ് ആശ്രയിക്കുന്നത്. സര്‍വിസ് വിപുലമാകുന്നതോടെ ഈ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. സര്‍വിസിന്‍െറ ഫ്ളാഗ് ഓഫ് ചൊവ്വാഴ്ച വൈകുന്നേരം നാലിന് കൗണ്‍സിലര്‍ ടി.കെ. അഷ്റഫ് നിര്‍വഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.