തൃക്കാക്കര നഗരസഭാ പ്രദേശത്ത് മാലിന്യവാഹനങ്ങള്‍ക്ക് നിയന്ത്രണം

കാക്കനാട്: തൃക്കാക്കര നഗരസഭാ അതിര്‍ത്തിയിലൂടെ സമീപത്തെ കോര്‍പറേഷന്‍, നഗരസഭകളിലെ മാലിന്യം തുറന്ന ലോറികളില്‍ കൊണ്ടുപോകുന്നത് നിയന്ത്രിക്കാന്‍ മുനിസിപ്പല്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. അങ്കമാലി, കൊച്ചി കോര്‍പറേഷന്‍, കളമശ്ശേരി, പറവൂര്‍ എന്നീ നഗരസഭകളിലെ മാലിന്യങ്ങള്‍ ലോറിയില്‍ കയറ്റി തൃക്കാക്കര നഗരസഭാ അതിര്‍ത്തിയിലൂടെയാണ് ബ്രഹ്മപുരം സംസ്കരണ പ്ളാന്‍റില്‍ എത്തിക്കുന്നത്. മൂടാതെ കൊണ്ടുപോകുന്നതുമൂലം പരിസരവാസികള്‍ക്കും യാത്രക്കാര്‍ക്കും ദുര്‍ഗന്ധം ബുദ്ധിമുട്ടുണ്ടാക്കുന്നതായി പരാതി ലഭിച്ചതിനത്തെുടര്‍ന്നാണ് നടപടി. തുറസ്സായ രീതിയില്‍ മാലിന്യം കൊണ്ടുപോകുന്നതിനാല്‍ അത് സാംക്രമിക രോഗങ്ങള്‍ പരത്താനും കാരണമാകുന്നതായി ചൂണ്ടിക്കാട്ടുന്നു. നിരീക്ഷണത്തിനായി ഇക്കാര്യം കലക്ടറെ അറിയിക്കാനും തീരുമാനിച്ചു. നഗരസഭയില്‍ മാലിന്യം നീക്കുന്നത് വാടക വണ്ടികളിലാണ്. ഇത് ഒഴിവാക്കാന്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. സ്വന്തമായി ഇതിനുവേണ്ടി ടിപ്പര്‍ വാങ്ങും.നഗരസഭയിലെ ആംബുലന്‍സ് സര്‍വിസ് 24 മണിക്കൂര്‍ സേവനമാക്കി വര്‍ധിപ്പിക്കാനും തീരുമാനിച്ചു. ഇതിന് കൂടുതല്‍ ഡ്രൈവര്‍മാരെ നിയോഗിക്കും. ചെമ്പുമുക്കിലെ വനിതാ വ്യവസായ യൂനിറ്റ് മറ്റൊരു വ്യക്തിക്ക് നടത്താന്‍ കൈമാറാന്‍ ഉദ്ദേശിച്ച് കൊണ്ടുവന്ന കൗണ്‍സിലിന്‍െറ നിര്‍ദേശം നടപ്പാക്കിയില്ല. സ്ഥാപനത്തിന്‍െറ കണക്കും രേഖകളും പരിശോധിച്ച് അടുത്ത കൗണ്‍സിലില്‍ തീരുമാനമെടുക്കും. വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഇക്കാര്യം അറിഞ്ഞില്ളെന്ന പരാതിയും യോഗത്തിലുണ്ടായി. ഇതിന്‍െറ അടിസ്ഥാനത്തിലാണ് തീരുമാനം മാറ്റിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.