പരേഡ് മൈതാന നവീകരണം അനിശ്ചിതത്വത്തില്‍

മട്ടാഞ്ചേരി: കായികപ്രേമികളുടെ ഏറെ നാളത്തെ ആവശ്യത്തിനൊടുവില്‍ ആരംഭിച്ച ഫോര്‍ട്ട്കൊച്ചി പരേഡ് മൈതാനത്തിന്‍െറ നവീകരണജോലി അനിശ്ചിതത്വത്തിലായി. നവീകരണജോലി തടസ്സപ്പെട്ടിട്ട് ഒരാഴ്ച പിന്നിട്ടിട്ടും പ്രശ്നത്തില്‍ കാര്യമായ ഇടപെടലില്ലാത്തത് വലിയ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയാണ് പരേഡ് മൈതാനിയുടെ നവീകരണജോലി ആരംഭിച്ചത്. മൈതാനിയില്‍ വെള്ളക്കെട്ട് ഒഴിവാക്കാന്‍ ഡ്രെയിനേജ് നിര്‍മിക്കുന്നതിന് കുഴിയെടുത്തപ്പോള്‍ ചെങ്കല്‍ കണ്ടെന്നതിനെ തുടര്‍ന്ന് മുന്‍ കൗണ്‍സിലര്‍ രംഗത്തത്തെിയതോടെയാണ് നവീകരണജോലി തടസ്സപ്പെട്ടത്. പുരാവസ്തു അധികൃതര്‍ സ്ഥലത്തത്തെി പരിശോധിച്ചെങ്കിലും നടപടിയുണ്ടായില്ല. നവീകരണജോലി തടസ്സപ്പെടുത്താന്‍ ആസൂത്രിത ശ്രമം നടക്കുന്നെന്നാരോപിച്ച് കായികപ്രേമികള്‍ പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു. ഇതിനിടെ, ജോലി ഉടന്‍ ആരംഭിക്കുമെന്ന് അധികൃതര്‍ പറഞ്ഞെങ്കിലും ഫലമുണ്ടായില്ല. നവീകരണ ജോലിക്ക് ഇറക്കിയ നിര്‍മാണസാമഗ്രികള്‍ ഇപ്പോള്‍ മൈതാനിയില്‍ കിടക്കുകയാണ്. ഒരു കോടി രൂപ വിനിയോഗിച്ച് മൈതാനം നവീകരിക്കാനാണ് തീരുമാനിച്ചത്. മൈതാനം മണ്ണിട്ട് ഉയര്‍ത്തി വെള്ളക്കെട്ട് ഒഴിവാക്കാന്‍ ചുറ്റും ഡ്രെയിനേജ് നിര്‍മിച്ച് സംരക്ഷിക്കാനായിരുന്നു പദ്ധതി. രണ്ട് വര്‍ഷം മുമ്പ് തീരേണ്ട നവീകരണജോലി അന്നും പൈതൃകത്തിന്‍െറ പേര് പറഞ്ഞാണ് തടസ്സപ്പെടുത്തിയത്. ഒടുവില്‍ ഡൊമിനിക് പ്രസന്‍േറഷന്‍ എം.എല്‍.എ മുന്‍കൈയെടുത്താണ് നവീകരണജോലി പുനരാരംഭിച്ചത്. അതും ചിലര്‍ ആസൂത്രിതമായി തടസ്സപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നാണ് ആക്ഷേപമുയര്‍ന്നിട്ടുള്ളത്. നവീകരണം അടിയന്തരമായി പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് സംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ വീണ്ടും പ്രതിഷേധ പരിപാടി നടത്താനാണ് തീരുമാനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.