മെട്രോ സ്റ്റേഷനുകളുടെ പേര് നിര്‍ണയം ഉടന്‍

കൊച്ചി: കൊച്ചി മെട്രോ സ്റ്റേഷനുകള്‍ക്ക് പേരു നല്‍കാനുള്ള നടപടികളുടെ പ്രാഥമിക ജോലികള്‍ രണ്ടു മാസത്തിനുള്ളില്‍ പൂര്‍ത്തിയാകും. ഇതിനുശേഷം ലേലത്തിലൂടെയായിരിക്കും സ്ഥാപനങ്ങളെ നിശ്ചയിക്കുക. ടിക്കറ്റ് ഇതര വരുമാനം വര്‍ധിപ്പിക്കുന്നതിന്‍െറ ഭാഗമായാണ് സ്റ്റേഷനുകള്‍ക്ക് വന്‍കിട സ്ഥാപനങ്ങളുടെ പേര് നല്‍കുന്നത്. ആറ് സ്റ്റേഷനുകളാണ് പ്രാഥമിക ഘട്ടത്തില്‍ ഇതിനായി നിശ്ചയിച്ചിരിക്കുന്നത്. ഇവ ഏതെന്ന് തീരുമാനിച്ചിട്ടില്ളെന്ന് കെ.എം.ആര്‍.എല്‍ അധികൃതര്‍ പറഞ്ഞു. പേരു നല്‍കുന്നത് സംബന്ധിച്ച പഠനങ്ങള്‍ നടന്നുവരുകയാണ്. അഞ്ച് വര്‍ഷത്തേക്കായിരിക്കും കരാര്‍. ഇതിനുശേഷം കൂടുതല്‍ തുകക്ക് കരാര്‍ പുതുക്കി നല്‍കുകയോ മറ്റ് സ്ഥാപനങ്ങള്‍ക്ക് നല്‍കുകയോ ചെയ്യും. പേരുനല്‍കുന്നത് സംബന്ധിച്ച നിബന്ധനകള്‍ തയാറാക്കണം. അന്താരാഷ്ട്ര കണ്‍സള്‍ട്ടന്‍റിന്‍െറ സഹായവും ഇതിനായി തേടും. രണ്ട് മാസത്തിനുള്ളില്‍ ഇക്കാര്യം തീരുമാനിക്കുമെന്ന് കെ.എം.ആര്‍.എല്‍ അധികൃതര്‍ പറഞ്ഞു. അതേസമയം മെട്രോയുടെ കോച്ചുകളുടെ ടെസ്റ്റ് ട്രാക്കിലൂടെയുള്ള പരിശോധന തിങ്കളാഴ്ച തുടങ്ങും. ആലുവ മുട്ടം യാര്‍ഡിലെ 975 മീറ്റര്‍ ദൈര്‍ഘ്യമുള്ള ഇലക്ട്രിക്് ട്രാക്കിലായിരിക്കും പരിശോധന. മെട്രോ കോച്ച് നിര്‍മാതാക്കളായ ആല്‍സ്റ്റോമിന്‍െറയും കെ.എം.ആര്‍.എല്ലിന്‍െറയും സാങ്കേതിക വിദഗ്്ധരുടെ നേതൃത്വത്തിലായിരിക്കും പരിശോധന. ട്രയല്‍ റണ്‍ നടക്കുന്ന 23 വരെ ടെസ്റ്റ് ട്രാക്കിലൂടെയുള്ള പരിശോധന തുടരും. മുട്ടം യാര്‍ഡില്‍ കോച്ചുകളുടെ സാങ്കേതിക സുരക്ഷാപരിശോധനയും പൂര്‍ത്തിയായി വരുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.