കിഴക്കമ്പലം–പട്ടിമറ്റം റോഡിലെ അറ്റകുറ്റപ്പണി ഉടന്‍ പൂര്‍ത്തിയാക്കണം –ഹൈകോടതി

കിഴക്കമ്പലം: തകര്‍ന്ന കിഴക്കമ്പലം-പട്ടിമറ്റം റോഡ് അറ്റകുറ്റപ്പണി രണ്ടാഴ്ചക്കുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് ഹൈകോടതി പൊതുമരാമത്ത് വകുപ്പിന് താക്കീത്. റോഡിന്‍െറ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടി ട്വന്‍റി 20 ചീഫ് കോഓഡിനേറ്റര്‍ സാബു എം. ജേക്കബ് നല്‍കിയ ഹരജിയത്തെുടര്‍ന്ന് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖാണ് താക്കീത് നല്‍കിയത്. റോഡിന്‍െറ ശോച്യാവസ്ഥ മൂലം പൊതുജനങ്ങള്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട് പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. റോഡ് അറ്റകുറ്റപ്പണി നടത്തുന്നതിന് ജലവകുപ്പ് തുക അനുവധിച്ചെങ്കിലും അത് സ്വീകരിക്കുന്നത് സംബന്ധിച്ച തര്‍ക്കമാണ് ജനങ്ങളെ വലക്കാന്‍ കാരണം. ചെക്കായി 57 ലക്ഷം നല്‍കിയപ്പോള്‍ അത് ഡിമാന്‍റ് ഡ്രാഫ്റ്റായി വേണമെന്ന ഉദ്യോഗസ്ഥരുടെ ആവശ്യമാണ് റോഡ് അറ്റകുറ്റപ്പണി നീളാന്‍ കാരണം. എറണാകുളത്തെയും തേക്കടിയെയും ബന്ധിപ്പിക്കുന്ന കിഴക്കമ്പലം-പട്ടിമറ്റം റോഡ് 2013ലാണ് പൈപ്പിടുന്നതിന് ജലവകുപ്പ് അധികൃതര്‍ വെട്ടിപ്പൊളിച്ചത്. നന്നാക്കാന്‍ 4.76 കോടിയും അനുവദിച്ചിരുന്നു. 2014 ഒക്ടോബറില്‍ പൈപ്പിട്ടശേഷം റോഡ് നന്നാക്കുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. ഇതുവഴി യാത്ര ദുരിതമാണ്. പൊടിശല്യം മൂലവും ദുരിതമനുഭവിക്കുകയാണ്. റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാണ് ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.