അക്ഷയശ്രീ സ്വയംസഹായ സംഘത്തില്‍ തട്ടിപ്പ്; എന്‍.ആര്‍.ഐ ട്രസ്റ്റ് ഉടമ അറസ്റ്റില്‍

കൊച്ചി: അക്ഷയശ്രീ സ്വയം സഹായസംഘം രൂപവത്കരിച്ച് തട്ടിപ്പ് നടത്തിയ കേരള എന്‍.ആര്‍.ഐ ട്രസ്റ്റ് ഉടമ അറസ്റ്റില്‍. കൊച്ചി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കേരള എന്‍.ആര്‍.ഐ ട്രസ്റ്റ് ഉടമ ആലപ്പുഴ കാവാലം നടുവിലപ്പറമ്പില്‍ കൈലാസ് റാവുവാണ് (49) അറസ്റ്റിലായത്. കതൃക്കടവില്‍ ഫ്ളാറ്റില്‍ വാടകക്ക് താമസിച്ചാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്. മൂന്നരലക്ഷം രൂപയോളം തിരിമറി നടത്തിയതായാണ് പ്രതിയെ അറസ്റ്റുചെയ്ത തേവര പൊലീസിന്‍െറ പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായത്. തുക കൂടാന്‍ സാധ്യതയുണ്ടെന്ന് പൊലീസ് പറഞ്ഞു. തട്ടിപ്പിനിരയായ കാഞ്ഞിരപ്പിള്ളി സ്വദേശിനി മിനി ജോസഫ് കോടതിയെ സമീപിക്കുകയായിരുന്നു. പൊതുസ്ഥാപനത്തിലെ പണാപഹരണം, വിശ്വാസ വഞ്ചനാ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്. അക്ഷയശ്രീ സ്വയം സഹായസംഘത്തില്‍ 12 പേര്‍ ഉള്‍പ്പെടുന്ന ഗ്രൂപ് മാസം 100 രൂപ സ്വരൂപിച്ച് ബാങ്കില്‍ നിക്ഷേപിക്കുകയായിരുന്നു. ഇത്തരം 250 ല്‍ പരം ഗ്രൂപ്പുകളാണ് രൂപവത്കരിച്ചിരുന്നത്.ഓരോ ഗ്രൂപ്പിനും ഒരു ലീഡറെയും തെരഞ്ഞെടുത്തിരുന്നു. എന്‍.ആര്‍.ഐ ട്രസ്റ്റിന്‍െറ കീഴിലാണ് അക്ഷയശ്രീ സഹായ സംഘം പ്രവര്‍ത്തിച്ചിരുന്നത്. ജനങ്ങളുടെ വിശ്വാസം നേടാന്‍ മന്ത്രി, എം.എല്‍.എമാര്‍ തുടങ്ങി ഉന്നതരെ ഉള്‍പ്പെടുത്തി അക്ഷയശ്രീയുടെ ആഭിമുഖ്യത്തില്‍ പൊതു പരിപാടികളും സംഘടിപ്പിച്ചു. വികസന സെമിനാറുകളും വ്യവസായ ശില്‍പശാലകളും സംഘടിപ്പിച്ചായിരുന്നു ഉന്നതരെയും ബഹുജനങ്ങളെയും സ്വയംശ്രീ സംഘത്തിലേക്ക് അടുപ്പിച്ചിരുന്നത്. സ്ത്രീകളെ പ്രോജക്ട് മാനേജര്‍മാരായും ഗ്രൂപ്പ് ലീഡര്‍മാരായും ചേര്‍ത്തായിരുന്നു പണസമാഹരണം. പണം ആവശ്യമുള്ളവര്‍ക്ക് വായ്പ നല്‍കുമെന്നായിരുന്നു വാഗ്ദാനം. പ്രതിക്കെതിരെ കോടതിയെ സമീപിച്ചത് കരുനാഗപ്പള്ളി സ്വദേശിനിയും അക്ഷയശ്രീയിലെ പ്രോജക്ട് ഓഫിസറുമായ മിനി ജോസാണ്. വായ്പക്ക് അപേക്ഷിച്ച പരാതിക്കാരിക്ക് പണം ലഭിച്ചില്ല. ഇതത്തേുടര്‍ന്ന് ബാങ്കില്‍ നടത്തിയ അന്വേഷണത്തില്‍ 3.36 ലക്ഷം രൂപ പ്രതിയുടെ അക്കൗണ്ടിലേക്ക് മാറ്റിയതായി കണ്ടത്തെിയത്. തട്ടിപ്പ് മനസ്സിലാക്കിയ പരാതിക്കാരി കോടതിയെ സമീപിക്കുകയായിരുന്നു. എസ്.ഐ എ.സി. വിപിന്‍, എ.എസ്.ഐ ബാലചന്ദ്രന്‍, സി.പി.ഒ അനീഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.