ആര്‍.സി.സിയും ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പും കൈകോര്‍ക്കുന്നു

കൊച്ചി: സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി മേഖലയിലെ വിദ്യാര്‍ഥികളെ ലക്ഷ്യമിട്ടിട്ടുള്ള പുകയില ബോധവത്കരണ പരിപാടിക്കായി ആര്‍.സി.സിയും വിദ്യാഭ്യാസ വകുപ്പും കൈകോര്‍ക്കുന്നു. ഇതു സംബന്ധിച്ച പഠനത്തിന് ആര്‍.സി.സിയിലെ കാന്‍സര്‍ ശാസ്ത്രക്രിയ വിദഗ്ധനായ ഡോ. പി.ജി. ബാലഗോപാല്‍ സമര്‍പ്പിച്ച പ്രോജക്ടിന് ഹയര്‍ സെക്കന്‍ഡറി വകുപ്പ് തത്വത്തില്‍ അംഗീകാരം നല്‍കി. പുകവലിക്കാരില്‍ 80 ശതമാനം പേരും 18 വയസിനുമുമ്പ് പുകവലി ആരംഭിക്കുന്നതായും നഗരപ്രദേശങ്ങളെ അപേക്ഷിച്ച് തീരദേശ മേഖലകളിലെ കുട്ടികളില്‍ ഉയര്‍ന്ന തോതില്‍ പുകയില ഉപയോഗിക്കുന്നതായും നാഷനല്‍ സാമ്പിള്‍ സര്‍വേ നടത്തിയ പഠനത്തില്‍ കണ്ടത്തെിയിരുന്നു. ഇതാണ് ഇത്തരം ഒരു പദ്ധതിക്ക് തന്നെ പ്രേരിപ്പിച്ചതെന്ന് ഡോ. ബാലഗോപാല്‍ പറഞ്ഞു. തീരപ്രദേശങ്ങളിലെ ഗവ. എയ്ഡഡ് മേഖലയിലുളള ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളെ പുകയിലയുടെ ദൂഷ്യ ഫലങ്ങളെ പറ്റി ബോധവത്കരിക്കുക. കുട്ടികളിലെ പുകയില ഉപയോഗതീരി, പ്രേരണാഘടകങ്ങള്‍, പുകയില ഉല്‍പന്നങ്ങള്‍ ഉപേക്ഷിക്കാന്‍ വേണ്ട സത്വര നടപടികള്‍ എന്നിവയാണ് ഈ പ്രോജക്ട്കൊണ്ട് ഉദ്ദേശിക്കുന്നത്. ഓരോ ജില്ലയിലും ഉള്ള എന്‍.എസ്.എസ് യൂനിറ്റുമായി സഹകരിച്ചായിരിക്കും പദ്ധതി നടപ്പാക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.