മരുന്നും വൈദ്യവുമില്ല; രോഗികള്‍ക്ക് അവഗണനയുടെ കഷായം

അങ്കമാലി: ആയുര്‍വേദ ഡിസ്പെന്‍സറിയില്‍ ആവശ്യത്തിന് ജീവനക്കാരില്ല. രോഗികള്‍ വലയുന്നു. അങ്കമാലി സര്‍ക്കാര്‍ ആശുപത്രിയോട് ചേര്‍ന്നാണ് ആയുര്‍വേദ ഡിസ്പെന്‍സറി പ്രവര്‍ത്തിക്കുന്നത്. നൂറിലധികം രോഗികള്‍ നിത്യേനയത്തെുന്ന ഇവിടെ ആകെയുള്ളത് ഒരു ഡോക്ടറും, സഹായിയും മാത്രം. ദിനംപ്രതി 50ലധികം രോഗികള്‍ പുതിയതായും, അത്രയും തന്നെ തുടര്‍ ചികിത്സ തേടി ഡിസ്പെന്‍സറിയിലത്തെുന്നുണ്ട്. മുഴുവന്‍ രോഗികളെയും പരിശോധിച്ച് അവര്‍ക്കുള്ള കഷായവും, കുഴമ്പും മറ്റ് മരുന്നുകളും ഡോക്ടര്‍ നിര്‍ദേശിക്കണം. കഷായവും, കുഴമ്പും അതീവ ശ്രദ്ധയോടെ രൂപപ്പെടുത്തി കൊടുക്കുന്ന ജോലിയാണ് സഹായിയുടേത്. ഒ.പി ചികിത്സ തേടിയത്തെുന്ന രോഗിക്ക് ആശുപത്രിയിലത്തെിയാല്‍ ഒരുദിവസത്തെ ജോലിയാണ് നഷ്ടപ്പെടുന്നത്. മൂന്ന് ദിവസത്തേക്കാണ് സാധാരണ നിലയില്‍ മരുന്നുകള്‍ നല്‍കി വരുന്നത്. മൂന്ന് ദിവസം കഴിഞ്ഞ് വീണ്ടും ഡോക്ടറെ കണ്ടാല്‍ മാത്രമെ തുടര്‍ ചികിത്സയും മരുന്നും ലഭ്യമാവുകയുള്ളൂ. എളുപ്പത്തില്‍ എടുത്തു കൊടുക്കാന്‍ കഴിയുന്ന മരുന്നുകള്‍ ഒന്നും തന്നെ ഡിസ്പെന്‍സറിയില്‍ ലഭ്യമല്ല. കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒൗഷധിയില്‍ നിന്ന് ഗുളികകള്‍ ലഭിക്കാത്തത് രോഗികളെ കൂടുതല്‍ ദുരിതത്തിലാക്കിയിരിക്കുകയാണ്. നൂറിലധികം രോഗികള്‍ ദിനംപ്രതി ചികിത്സ തേടി ഇവിടെ എത്തുന്നുണ്ട്. എന്നാല്‍, ഡിസ്പെന്‍സറിയില്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാല്‍ പലരും നിരാശരായി മടങ്ങുന്നതും പതിവ് കാഴ്ചയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.