ആലുവ–പറവൂര്‍ റൂട്ടില്‍ യാത്രാക്ളേശം രൂക്ഷം

പറവൂര്‍: ആലുവ-പറവൂര്‍ റൂട്ടില്‍ യാത്രാക്ളേശം രൂക്ഷമാകുന്നു. ദേശാസാത്കൃത റൂട്ടായ ആലുവ- പറവൂര്‍ മേഖല കെ.എസ്.ആര്‍.ടി.സിയുടെ കുത്തകയാണ്. സ്വകാര്യ ബസുകള്‍ ഈ റൂട്ടില്‍ അനുവദനീയമല്ല. ദിവസവും രാവിലെയും വൈകുന്നേരവും ഏറെ യാത്രക്കാരുള്ള ഈ റൂട്ടില്‍ ബസുകളുടെ എണ്ണം കുറച്ചതാണ് യാത്രാക്ളേശത്തിന് കാരണം. മകരവിളക്ക് പ്രമാണിച്ച് ബസുകള്‍ കിഴക്കന്‍ മേഖലയിലേക്ക് കൂടുതലായി സര്‍വിസ് നടത്തുന്നതിനായി വിട്ടുകൊടുത്തതാവാം ബസുകള്‍ കുറയാന്‍ കാരണമെന്നും പറയപ്പെടുന്നു. സ്വാശ്രയ കോളജുകള്‍ ഉള്‍പ്പെടെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന പറവൂര്‍ മേഖലയില്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നിരവധി പേരാണ് കെ.എസ്.ആര്‍.ടി.സിയെ ആശ്രയിക്കുന്നത്. രാവിലെയും വൈകുന്നേരവും ഓര്‍ഡിനറി ബസുകള്‍ക്ക് പകരം ടൗണ്‍ ലിമിറ്റഡ് ബസുകള്‍ സര്‍വിസ് നടത്തുന്നുണ്ടെങ്കിലും പ്രദേശിക യാത്രകാര്‍ക്ക് ഇതുകൊണ്ട് ഒരു പ്രയോജനവുമില്ല. അഞ്ചും പത്തും മിനിറ്റ് ഇടവിട്ട് നേരത്തേ ബസ് ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ അരമണിക്കൂര്‍ കൂടുമ്പോഴാണ് ബസ് കടന്നുപോകുന്നത്. രാത്രി ഏഴ് കഴിഞ്ഞാല്‍ ആലുവ ഭാഗത്തേക്ക് ബസുകള്‍ താരതമ്യേന കുറവാണെന്ന പരാതി നേരത്തേയുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.