ആലുവയിലെ റോഡ് നന്നാക്കണമെന്ന ഹരജിയില്‍ ഹൈകോടതി വിശദീകരണം തേടി

കൊച്ചി: ആലുവ മേഖലയിലെ പ്രധാന റോഡുകളുള്‍പ്പെടെ ഗതാഗതായോഗ്യമാക്കണമെന്ന ഹരജിയില്‍ ഹൈകോടതി പൊതുമരാമത്ത്, ജല അതോറിറ്റി അധികൃതരുടെ വിശദീകരണം തേടി. പാലസ് റോഡ്, മാര്‍ക്കറ്റ് റോഡ്, റെയില്‍വേ സ്റ്റേഷന്‍ റോഡ് തുടങ്ങിയവ ഉള്‍പ്പെടെ തകര്‍ന്നിട്ടും അധികൃതര്‍ നടപടിയെടുക്കുന്നില്ളെന്ന് ചൂണ്ടിക്കാട്ടി പൊതുപ്രവര്‍ത്തകനായ ഖാലിദ് മുണ്ടപ്പിള്ളി നല്‍കിയ ഹരജിയിലാണ് ജസ്റ്റിസ് വി. ചിദംബരേഷിന്‍െറ ഉത്തരവ്. പൊതുമരാമത്ത്, ജല അതോറിറ്റി എക്സി. എന്‍ജിനീയര്‍മാര്‍, ആലുവ നഗരസഭാ സെക്രട്ടറി തുടങ്ങിയ എതിര്‍ കക്ഷികളോടാണ് കോടതി വിശദീകരണം തേടിയത്. പൈപ്പ് പൊട്ടല്‍ പതിവായ ആലുവയില്‍ ഇതിനായി ജല അതോറിറ്റി റോഡുകള്‍ കുത്തിപ്പൊളിക്കുമെങ്കിലും കുഴികള്‍ മൂടാറില്ളെന്ന് ഹരജിയില്‍ പറയുന്നു. ഈ കുഴികള്‍ പിന്നീട് വലുതായി വാഹനഗതാഗതം തീര്‍ത്തും സാധ്യമല്ലാത്ത അവസ്ഥയിലത്തെുകയാണ്. ഇരുചക്ര വാഹനയാത്രക്കാര്‍ അപകടത്തില്‍പെടുന്നത് പതിവാണ്. റോഡ് മുറിച്ചു കടക്കാന്‍ പ്രായമേറിയവരും കുട്ടികളുമടങ്ങുന്ന കാല്‍ക്കാര്‍ ഏറെ ബുദ്ധിമുട്ടുന്നു. റോഡ് സുരക്ഷാ ദിനത്തോടനുബന്ധിച്ച് വാഹനവകുപ്പ് അധികൃതരുടെ നേതൃത്വത്തില്‍ സിമന്‍റ് ഉപയോഗിച്ച് റോഡിലെ കുഴികള്‍ മൂടിയിരുന്നു. എന്നാല്‍, ഈ ഭാഗങ്ങളെല്ലാം ഇപ്പോള്‍ കൂടുതല്‍ ദുരിതപൂര്‍ണമായ അവസ്ഥയിലായി. കുഴികള്‍ക്ക് പുറമെ റോഡില്‍ സിമന്‍റ് വരമ്പുകളും രൂപപ്പെട്ടു. അപകടങ്ങള്‍ പതിവായിട്ടും ജനപ്രതിനിധികളോ ഉദ്യോഗസ്ഥരോ നടപടി സ്വീകരിക്കുന്നില്ളെന്നും കോടതി ഇടപെട്ട് നടപടിക്ക് ഉത്തരവിടണമെന്നുമാണ് ഹരജിയിലെ ആവശ്യം. ഹരജി വീണ്ടും കോടതി പിന്നീട് പരിഗണിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.