കെ.എസ്.ആര്‍.ടി.സി ആലുവ ഡിപ്പോയിലേക്ക് 15 കണ്ടക്ടര്‍മാരെ കൂടി അനുവദിച്ചു –മന്ത്രി

ആലുവ: കെ.എസ്.ആര്‍.ടി.സി ആലുവ ഡിപ്പോയിലേക്ക് 15 കണ്ടക്ടര്‍മാരെ കൂടി അനുവദിച്ചതായി ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ആലുവ കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍നിന്ന് അനുവദിച്ച രണ്ടുകോടി ചെലവഴിച്ച് നിര്‍മിച്ച ഓഫിസ് കോംപ്ളക്സിന്‍െറയും വര്‍ക്ക്ഷോപ്പിന്‍െറയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പെരുമ്പാവൂരില്‍നിന്ന് തുടങ്ങി ചുണങ്ങംവേലി-രാജഗിരി ആശുപത്രി-പേങ്ങാട്ടുശ്ശേരി പള്ളി-എടത്തല-ജി.എച്ച്.എസ്.എസ്-കുഞ്ചാട്ടുക്കര-മുതിരക്കാട്ടുമുകള്‍-മണലിമുക്ക്-കളമശ്ശേരി ഗവ. മെഡിക്കല്‍ കോളജ്-എച്ച്.എം.ടി ജങ്ഷന്‍-സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡ്-കാക്കനാട് വഴി തൃപ്പൂണിത്തുറയിലേക്കുള്ള പുതിയ ബസ് റൂട്ടിലേക്ക് ഒരു കെ.എസ്.ആര്‍.ടി.സി ഓര്‍ഡിനറി ബസുകൂടി അനുവദിച്ചതായും മന്ത്രി പറഞ്ഞു. അന്‍വര്‍ സാദത്ത് എം.എല്‍.എ അധ്യക്ഷത വഹിച്ചു. കെ.എസ്.ആര്‍.ടി.സി ഓപറേഷന്‍സ് എക്സി.ഡയറക്ടര്‍ പി.എം. ഷറഫ് മുഹമ്മദ് സ്വാഗതം പറഞ്ഞു. നഗരസഭാ ചെയര്‍പേഴ്സണ്‍ ലിസി എബ്രഹാം, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് അഡ്വ. അബ്ദുല്‍ മുത്തലിബ്, നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ സി. ഓമന, ചീഫ് എന്‍ജിനീയര്‍ ആര്‍. ഇന്ദു, നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി.എം. മൂസാക്കുട്ടി, വി. ചന്ദ്രന്‍, ടിമ്മി ടീച്ചര്‍, ശ്രീമന്ദിരം ശശികുമാര്‍, ഡി.ടി.ഒ ജോയ് ജോര്‍ജ്, എ.ടി.ഒ വി.എസ്. അജികുമാര്‍, പി.എസ്. അബ്ദുല്‍ ഖാദര്‍( ഐ.എന്‍.ടി.യു.സി), കെ.പി. സുരേന്ദ്രന്‍ (ഡ്രൈവേഴ്സ് യൂനിയന്‍), മുരളീകൃഷ്ണന്‍ (കെ.എസ്.ടി എംപ്ളോയീസ് സംഘ്), സി.കെ. വിനോദ് കുമാര്‍(എ.ഐ.ടി.യു.സി), സോണല്‍ ഓഫിസര്‍ ടി. ശശിധരന്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.