ആലുവ: ഭരണപക്ഷത്തെ നോക്കുകുത്തികളാക്കി ശിവരാത്രി ദൃശ്യോത്സവം നടത്താന്‍ പ്രതിപക്ഷമായ എല്‍.ഡി.എഫ് തയാറെടുക്കുന്നു. വിദ്യാഭ്യാസ സ്ഥിരം സമിതിയുടെ ആഭിമുഖ്യത്തിലാണ് വര്‍ഷങ്ങളായി ദൃശ്യോത്സവം നടത്തുന്നത്. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷസ്ഥാനം ഇക്കുറി എല്‍.ഡി.എഫിനാണ്. ഈ പേരിലാണ് പ്രതിപക്ഷമായിട്ടും ദൃശ്യോത്സവ നടത്തിപ്പില്‍ പിടിമുറുക്കാന്‍ ഇടതിനെ പ്രേരിപ്പിക്കുന്നത്. എന്നാല്‍, ദൃശ്യോത്സവത്തിന് അന്യായ പിരിവും ചെലവുമാണ് നടത്തുന്നതെന്നും വ്യാപകമായി അഴിമതി നടത്താനും സംഘാടകര്‍ക്ക് സാധിക്കുമെന്ന് ഭരണ, പ്രതിപക്ഷഭേദമന്യേ നേരത്തേ ആരോപണങ്ങള്‍ ഉന്നയിക്കുന്നുണ്ട്. പരിപാടിയുടെ സംഘാടനത്തിലും സാമ്പത്തിക കാര്യങ്ങളിലും തീരെ സുതാര്യത ഉണ്ടാകാറില്ളെന്നും ആരോപണമുണ്ട്. ഒരാഴ്ചയോളം നീളുന്ന പരിപാടികളില്‍ പ്രമുഖവ്യക്തികള്‍ പങ്കെടുക്കാറുണ്ട്. നിരവധി ആളുകളെ ചടങ്ങുകളില്‍ ആദരിക്കാറുണ്ട്. ഇതിലും ക്രമക്കേടുകളുണ്ടാകാറുള്ളതായി ആരോപണമുണ്ട്. ദൃശ്യോത്സവ പരിപാടിയുടെ കണക്കുകളുമായി ബന്ധപ്പെട്ട് പ്രത്യേക അക്കൗണ്ട് ഒന്നുംതന്നെ ഇല്ളെന്നുള്ളതാണ് യാഥാര്‍ഥ്യം. ഇതുമായി ബന്ധപ്പെട്ട വരവുചെലവ് കണക്കും എവിടെയും അവതരിപ്പിക്കാറില്ലത്രേ. വന്‍കിടക്കാരെ മുഖ്യ സ്പോണ്‍സര്‍മാരായി കണ്ടത്തെി ചെലവുകള്‍ പൂര്‍ണമായും അവരെക്കൊണ്ട് വഹിപ്പിക്കാറുമുണ്ട്. വ്യാഴാഴ്ച എല്‍.ഡി.എഫ് പാര്‍ലമെന്‍ററി പാര്‍ട്ടി യോഗം ചേര്‍ന്നാണ് ദൃശ്യോത്സവം നടത്താന്‍ തീരുമാനമെടുത്തത്. നേരത്തേ ദൃശ്യോത്സവം ഇവന്‍റ് മാനേജ്മെന്‍റിനെ ഏല്‍പിക്കണമെന്ന തീരുമാനമാണ് നഗരസഭ എടുത്തിരുന്നത്. എന്നാല്‍, പിന്നീട് ഭരണപക്ഷ കൗണ്‍സിലര്‍മാര്‍ക്ക് ചുമതല ഏല്‍പിച്ച് ദൃശ്യോത്സവം നടത്താമെന്ന ധാരണയിലത്തെി. മെഗാ ഷോ, ഗാനമേള, കഥാപ്രസംഗം, ചാക്യാര്‍കൂത്ത്, ശാസ്ത്രീയനൃത്തം, പ്രദേശവാസികളുടെ കലാപരിപാടി എന്നിവയാണ് ഇടതുപക്ഷം നടത്താന്‍ ഉദ്ദേശിക്കുന്നത്. നഗരസഭ ഭരണസമിതി ദൃശ്യോത്സവം നടത്തിപ്പിന് അനുമതി നല്‍കിയില്ളെങ്കില്‍ ആലുവ മണപ്പുറത്തെ ലോഹിതദാസ് സ്മൃതി മണ്ഡപം ജനകീയ ഉദ്ഘാടനം നടത്തി അവിടെ പരിപാടികള്‍ നടത്താനാണ് എല്‍.ഡി.എഫ് തീരുമാനം. ഇതിനൊപ്പം എല്‍.ഡി.എഫിന്‍െറ സമരപ്പന്തലും ഉണ്ടാകും. ദൃശ്യോത്സവത്തിന്‍െറ പേരില്‍ ഇരുവിഭാഗവും തമ്മില്‍ തര്‍ക്കങ്ങളുണ്ടായാല്‍ ശിവരാത്രി വ്യാപാരോത്സവത്തെ ബാധിക്കാനും സാധ്യതയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.