മൂവാറ്റുപുഴ: കേരളത്തില്‍ സിവില്‍ സര്‍വിസ് അക്കാദമിയുടെ പ്രവര്‍ത്തനം ആരംഭിച്ചതോടെ സംസ്ഥാനത്തെ വിദ്യാര്‍ഥികള്‍ ദേശീയതലത്തില്‍ സിവില്‍ സര്‍വിസ് പരീക്ഷകളില്‍ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. മൂവാറ്റുപുഴയില്‍ ആരംഭിച്ച സിവില്‍ സര്‍വിസ് അക്കാദമി ഉപകേന്ദ്രത്തിന്‍െറ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മുന്‍കാലങ്ങളില്‍ ഇത്തരം പരീക്ഷകളില്‍ പിന്നാക്കം പോയിരുന്ന വിദ്യാര്‍ഥികള്‍ അക്കാദമി വന്നതോടെ മികച്ച പ്രകടനത്തോടെ മുന്‍നിരയിലേക്ക് എത്തിച്ചേര്‍ന്നെന്നും അദ്ദേഹം പറഞ്ഞു. ജോസഫ് വാഴക്കന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. മുന്‍ എം.പി.ഫ്രാന്‍സിസ് ജോര്‍ജ്, മുന്‍ ചീഫ് സെക്രട്ടറി ഡി. ബാബുപോള്‍, ജോണി നെല്ലൂര്‍, കെ.എം. അബ്ദുല്‍ മജീദ്, എ. മുഹമ്മദ് ബഷീര്‍, കെ.എ .അബ്ദുസ്സലാം, പ്രമീള ഗിരീഷ് കുമാര്‍, ജിനു മടേക്കല്‍, പി.എല്‍. ബിജി, സുനിത രമേശ് എന്നിവര്‍ സംസാരിച്ചു. മൂവാറ്റുപുഴ മോഡല്‍ ഹൈസ്കൂളിനുസമീപം വിദ്യാഭ്യാസ വകുപ്പ് വിട്ടുനല്‍കിയ 20 സെന്‍റ് സ്ഥലത്താണ് അക്കാദമി ആരംഭിച്ചത്. ഒന്നര കോടി ചെലവില്‍ കെട്ടിടം അടക്കം അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.