ഈ മാസത്തോടെ 245 പാലങ്ങള്‍ പൂര്‍ത്തിയാകും –മന്ത്രി ഇബ്രാഹിംകുഞ്ഞ്

പറവൂര്‍: സംസ്ഥാന ചരിത്രത്തില്‍ ഏറ്റവും വലിയ നേട്ടമാണ് കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ പൊതുമരാമത്ത് വകുപ്പ് കൈവരിച്ചതെന്ന് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ്. ഈ മാസത്തോടെ 245 പാലങ്ങളാണ് സംസ്ഥാനത്ത് പൂര്‍ത്തിയാകുക. പാതിവഴിയില്‍ ഉപേക്ഷിച്ചത് ഉള്‍പ്പെടെയുള്ള പാലങ്ങള്‍ ഏറ്റെടുത്ത് പൂര്‍ത്തീകരിക്കുകയാണ് പൊതുമരാമത്ത് വകുപ്പ് ചെയ്യുന്നത്. നഗരസഭയിലെ എട്ട്, ഒമ്പത് വാര്‍ഡുകളെ ബന്ധിപ്പിക്കുന്ന പൂതയില്‍ പാലത്തിന്‍െറ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. 400 ദിവസത്തിനകം 100 പാലങ്ങള്‍ നിര്‍മിക്കുന്ന പദ്ധതിയും യാഥാര്‍ഥ്യമായി. നൂറാമത്തെ പാലം ആലുവ ശിവരാത്രി മണപ്പുറത്തേക്കുള്ളത് 28ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് റോഡുകള്‍ വരെ പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത് ആധുനിക രീതിയില്‍ ടാര്‍ ചെയ്തുവെന്നും മന്ത്രി പറഞ്ഞു. വി.ഡി. സതീശന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ ചെയര്‍മാന്‍ രമേഷ് ഡി. കുറുപ്പ്, മുന്‍ എം.പി കെ.പി. ധനപാലന്‍, വത്സല പ്രസന്നകുമാര്‍, ജെസി രാജു, ജലജ രവീന്ദ്രന്‍, പ്രദീപ് തോപ്പില്‍, ഡെന്നി തോമസ്, വാര്‍ഡ് കൗണ്‍സിലര്‍ കെ.ജി. ഹരിദാസ്, പി.പി. ബെന്നി എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.