കോതമംഗലം: പെരിയാര്‍വാലി ജലസേചന പദ്ധതികളുടെ പ്രഭവസ്ഥാനവും ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രവുമായ ഭൂതത്താന്‍കെട്ടില്‍ പുതിയ പൂന്തോട്ടം ഒരുങ്ങി. നവീകരിച്ച പൂന്തോട്ടം മന്ത്രി എ.പി. അനില്‍കുമാര്‍ ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് ഉദ്ഘാടനം ചെയ്യും. ടി.യു. കുരുവിള എം.എല്‍.എ അധ്യക്ഷത വഹിക്കും. ജില്ലയിലെ കാര്‍ഷിക ജലസേചനത്തിന് പ്രധാന പങ്കുവഹിക്കുന്ന 50 വര്‍ഷത്തിലേറെ പഴക്കമുള്ള ഭൂതത്താന്‍കെട്ട് ഡാമിന്‍െറ 16.4 ചതുരശ്ര കിലോമീറ്റര്‍ വരുന്ന റിസര്‍വോയറും അതിനോടനുബന്ധിച്ചുള്ള പൂന്തോട്ടവും കുട്ടികളുടെ കളിസ്ഥലവുമാണ് സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കുന്ന പ്രധാന ഘടകങ്ങള്‍. കൂടുതല്‍ ആകര്‍ഷകമാക്കുന്നതിന് പൂന്തോട്ടം പഴയ ഈറ്റ കനാല്‍ ഭാഗത്തേക്കുകൂടി വ്യാപിപ്പിച്ചിരിക്കുകയാണ്. 100 പേര്‍ക്ക് ഇരിക്കാവുന്ന കണ്‍വെന്‍ഷന്‍ സെന്‍റര്‍, കുട്ടികളുടെ കളിസ്ഥലം, റിസര്‍വോയറിന് ചുറ്റും നടപ്പാത, തണല്‍ മരങ്ങള്‍, ജന്മനക്ഷത്രങ്ങളുമായി ബന്ധപ്പെട്ട് 27 തരം മരങ്ങള്‍, പുല്‍ത്തകിടി എന്നിവയും ഒരുക്കിയിട്ടുണ്ട്. ടൂറിസം വകുപ്പ് 2.87 കോടി ചെലവഴിച്ചാണ് സൗന്ദര്യവത്കരണം പൂര്‍ത്തിയാക്കിയത്. പുറമേ, ടി.യു. കുരുവിള എം.എല്‍.എയുടെ ശ്രമഫലമായി കേന്ദ്ര ടൂറിസം വകുപ്പ് അനുവദിച്ച 2.35 കോടി ഉപയോഗിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. വ്യൂ ടവറിന്‍െറ തറ മോടിപിടിപ്പിക്കുക, ക്വാര്‍ട്ടേഴ്സുകള്‍ നവീകരിക്കുക, ഏറുമാടങ്ങള്‍, ഓപണ്‍ എയര്‍ തിയറ്റര്‍, പെഡല്‍ ബോട്ടുകള്‍, ജലാശയ തീര സംരക്ഷണം എന്നീ പ്രവര്‍ത്തനങ്ങള്‍ ആറുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കും. ജലവിഭവ വകുപ്പില്‍നിന്നുള്ള 44 ലക്ഷം രൂപ ഉപയോഗിച്ച് റിസര്‍വോയറിന് മുകള്‍ ഭാഗത്തെ വ്യൂ ടവറില്‍ ഇരിപ്പിടവും ടവറിലേക്ക് നടപ്പാതയും നിര്‍മിക്കും. ഇതോടെ സഞ്ചാരികള്‍ക്ക് ജലാശയത്തിന്‍െറ മികച്ച ദൃശ്യം ആസ്വദിക്കാനും അവസരമൊ രുങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.