മൂവാറ്റുപുഴ: നഗരത്തിന്‍െറ മാലിന്യകേന്ദ്രമായി മാറിയിരിക്കുകയാണ് കെ.എസ്.ആര്‍.ടി.സി ഡിപ്പോക്ക് സമീപം പൊതുശ്മശാനം റോഡിലെ പാറക്കുളം. മാലിന്യത്തോടൊപ്പം കൊതുകുവളര്‍ത്ത് കേന്ദ്രവുമായതോടെ പരിസരവാസികള്‍ ഭീതിയിലാണ്. കോഴി വേസ്റ്റടക്കം പരിസരത്തെ മുഴുവന്‍ മാലിന്യങ്ങളും കുളത്തിലേക്ക് തള്ളുകയാണ്. ദുരിതം അനുഭവിക്കുന്നത് പരിസത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കുട്ടികളും സമീപവാസികളും. ഗവ. ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, ബി.എഡ് സെന്‍റര്‍ തുടങ്ങി നിരവധി സ്ഥാപനങ്ങള്‍ ഇവിടെ സ്ഥിതിചെയ്യുന്നു. വേനല്‍ കനത്തതോടെ ദുര്‍ഗന്ധവും രൂക്ഷമായി. കുളം സംരക്ഷിക്കാന്‍ നടപടിവേണമെന്ന് കൗണ്‍സിലര്‍ ഉള്‍പ്പെടെയുള്ളവര്‍ നഗരസഭയോട് ആവശ്യപ്പെട്ടെങ്കിലും നടപടിയില്ല. നാട്ടുകാരുടെ പ്രതിഷേധത്തത്തെുടര്‍ന്ന് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ കുളം സന്ദര്‍ശിച്ചു. തുടര്‍ന്ന് നഗരസഭാ ആരോഗ്യവിഭാഗം അധികൃതരെ വിളിച്ചുവരുത്തി ഗൗരവം ബോധ്യപ്പെടുത്തി. പാറക്കുളം ശുചീകരിച്ച് പരിഹാരം കാണണമെന്ന് കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.