ജില്ലാതല മികവുത്സവം മൂവാറ്റുപുഴയില്‍

മൂവാറ്റുപുഴ: സര്‍വശിക്ഷാ അഭിയാന്‍ എറണാകുളം ജില്ലാ പ്രോജക്ടിന്‍െറ നേതൃത്വത്തില്‍ ജില്ലയിലെ പൊതുവിദ്യാലയങ്ങളില്‍ നടക്കുന്ന മികച്ച പഠനപ്രവര്‍ത്തനങ്ങള്‍ പൊതുസമൂഹത്തിന് മുന്നില്‍ അവതരിപ്പിക്കുന്ന ജില്ലാതല മികവുത്സവം-2016 ഈ മാസം 29ന് മൂവാറ്റുപുഴയില്‍ നടക്കും. മൂവാറ്റുപുഴ മുനിസിപ്പല്‍ ടൗണ്‍ ഹാള്‍, മേള ഓഡിറ്റോറിയം, ടൗണ്‍ യു.പി സ്കൂള്‍ എന്നിവിടങ്ങളിലാണ് പരിപാടി. വിദ്യാഭ്യാസ പ്രദര്‍ശനം, വിദ്യാഭ്യാസ സെമിനാര്‍, ഓപണ്‍ ഫോറം, ഫിലിം ഫെസ്റ്റ്, കലാ-കായിക പ്രകടനങ്ങള്‍, ഇംഗ്ളീഷ് ഡ്രാമ, ഗണിതനാടകങ്ങള്‍, ഭക്ഷ്യമേള തുടങ്ങി നിരവധി ഇനങ്ങള്‍ കോര്‍ത്തിണക്കിയാണ് മികവുത്സവം നടത്തപ്പെടുന്നത്. പരിപാടിയുടെ നടത്തിപ്പിന് മൂവാറ്റുപുഴ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ഉഷ ശശിധരന്‍ ചെയര്‍മാനായും എസ്.എസ്.എ ജില്ലാ പ്രോജക്ട് ഓഫിസര്‍ ഡോ.പി.എ. കുഞ്ഞുമുഹമ്മദ് ജനറല്‍ കണ്‍വീനറായും സ്വാഗതസംഘം രൂപവത്കരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു. മൂവാറ്റുപുഴ ബി.ആര്‍.സിയില്‍ നടന്ന യോഗത്തില്‍ മുനിസിപ്പല്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ പ്രമീള ഗിരീഷ്കുമാര്‍, ഉമാമത്ത് സലീം, ബ്ളോക് പ്രസിഡന്‍റ് മേരി ബേബി, ജില്ലാ പഞ്ചായത്തംഗം എന്‍. അരുണ്‍, പായിപ്ര കൃഷ്ണന്‍, കെ.എം. അബ്ദുല്‍ സലാം, സി.എം. ഷുക്കൂര്‍, സെലിന്‍ ജോര്‍ജ്, ഷൈല അബ്ദുല്ല, ഒ.പി. സോജന്‍, ധന്യ പി. വാസു, കെ.എസ്. റഷീദ, മോഹന്‍ദാസ് മേള, ജില്ലയിലെ എ.ഇ.ഒമാര്‍, ഡി.ഇ.ഒമാര്‍,ബി.പി.ഒമാര്‍ അധ്യാപക സംഘടന പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. ജില്ലാ പ്രോഗ്രാം ഓഫിസര്‍ എസ്. സന്തോഷ്കുമാര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.