ഒഡിഷ സ്വദേശി ഉള്‍പ്പെടെ രണ്ടുപേര്‍ കഞ്ചാവുമായി പിടിയില്‍

കിഴക്കമ്പലം: സ്കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് വില്‍ക്കുന്ന രണ്ടുപേരെ തടിയിട്ടപറമ്പ് പൊലീസ് പിടികൂടി. ഒരാള്‍ ഒഡിഷ സ്വദേശിയാണ്. ചുണങ്ങംവേലി തെക്കുംതടത്തില്‍ പ്രിന്‍സ് (ഫ്രാന്‍സിസ് -18), ഒഡിഷ സ്വദേശി ബാബി ബഗര്‍ത്ത് (28) എന്നിവരെയാണ് പിടികൂടിയത്. സൗത് വാഴക്കുളം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പരിസരത്ത് കഞ്ചാവ് വില്‍പനക്കിടെയാണ് പ്രിന്‍സിനെ പിടികൂടിയത്. 10 ഗ്രാമിന്‍െറ 27 കഞ്ചാവുപൊതികള്‍ ഇയാളുടെ കൈയിലുണ്ടായിരുന്നു. സ്കൂള്‍ പരിസരത്ത് കഞ്ചാവ് വില്‍പന വ്യാപകമാണെന്ന് സ്കൂള്‍ അധികൃതര്‍ ആലുവ റൂറല്‍ എസ്.പി ജി.എച്ച്. യതീഷ് ചന്ദ്രക്ക് പരാതി നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് പൊലീസ് നിരീക്ഷണം ശക്തമാക്കിയതോടെയാണ് ഇയാള്‍ പിടിയിലായത്. പ്രിന്‍സിനെ ചോദ്യം ചെയ്തതിനത്തെുടര്‍ന്നാണ് ഒഡിഷ സ്വദേശി ബാബി ബഗര്‍ത്തിനെ പിടികൂടിയത്. ഇയാളാണ് പ്രിന്‍സിന് കഞ്ചാവ് എത്തിച്ചുനല്‍കുന്നത്. ഇയാളില്‍നിന്ന് ഒന്നര കിലോ കഞ്ചാവ് പൊലീസ് പിടികൂടി. നാട്ടില്‍ പോയി തിരിച്ചുവരുമ്പോഴാണ് ബഗര്‍ത്ത് കഞ്ചാവ് കേരളത്തില്‍ എത്തിക്കുന്നത്. കഞ്ചാവ് മാഫിയയിലെ പ്രധാന കണ്ണിയാണ് ഇയാളെന്ന് പൊലീസ് സംശയിക്കുന്നു. എസ്.ഐ സെപ്റ്റോ ജോണ്‍, എ.എസ്.ഐ പീതാംബരന്‍, സിവില്‍ പൊലീസ് ഓഫിസര്‍മാരായ മനാഫ്, അഷ്റഫ്, സുബീര്‍ എന്നിവരുടെ നേതൃത്വത്തിലെ പൊലീസ് സംഘമാണ് ഇവരെ പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.