ചെങ്ങന്നൂര്‍ നിയോജക മണ്ഡലത്തില്‍ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം നാളെ

ചെങ്ങന്നൂര്‍: നിയോജക മണ്ഡലത്തിലെ ചെങ്ങന്നൂര്‍ ബൈപാസ് നിര്‍മാണോദ്ഘാടനം ഉള്‍പ്പെടെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് വെള്ളിയാഴ്ച തുടക്കം കുറിക്കുമെന്ന് പി.സി. വിഷ്ണുനാഥ് എം.എല്‍.എ അറിയിച്ചു. മാന്നാര്‍ മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മാണോദ്ഘാടനമാണ് ആദ്യം നടക്കുക. ഉച്ചക്ക് 2.30ന് പി.സി. വിഷ്ണുനാഥ് എം.എല്‍.എ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് ഉദ്ഘാടനം ചെയ്യും. മാന്നാറിലെ വിവിധ സര്‍ക്കാര്‍ ഓഫിസുകളെ ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നതിനായി പണികഴിപ്പിക്കുന്ന മിനി സിവില്‍ സ്റ്റേഷന് 1.75 കോടിയാണ് നിര്‍മാണ ചെലവ്. വൈകുന്നേരം മൂന്നിന് ചെന്നിത്തല കോട്ടമുറി ജങ്ഷനില്‍ ചേരുന്ന സമ്മേളനത്തില്‍ മാന്നാര്‍-തട്ടാരമ്പലം റോഡിന്‍െറയും 3.30ന് പാണ്ടനാട് ഇല്ലിമല ജങ്ഷനില്‍ ചേരുന്ന യോഗത്തില്‍ ചെങ്ങന്നൂര്‍-പാണ്ടനാട്-മാന്നാര്‍ റോഡിന്‍െറയും നാലിന് കല്ലിശ്ശേരി ജങ്ഷനില്‍ ചേരുന്ന സമ്മേളനത്തില്‍ ചെങ്ങന്നൂര്‍ ബൈപാസ് റോഡിന്‍െറയും നിര്‍മാണോദ്ഘാടനം മന്ത്രി നിര്‍വഹിക്കും. കൊടിക്കുന്നില്‍ സുരേഷ് എം.പി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. ബി.എം ആന്‍ഡ് ബി.സി നിലവാരത്തില്‍ നിര്‍മിക്കുന്ന മാന്നാര്‍-തട്ടാരമ്പലം റോഡിന് അഞ്ചുകോടിയും ചെങ്ങന്നൂര്‍-പാണ്ടനാട്-മാന്നാര്‍ റോഡിന് എട്ടുകോടിയുമാണ് നിര്‍മാണച്ചെലവ്. ചെങ്ങന്നൂര്‍ നിവാസികളുടെ ദീര്‍ഘനാളത്തെ ആവശ്യമാണ് ബൈപാസ് റോഡിന്‍െറ നിര്‍മാണത്തോടെ യാഥാര്‍ഥ്യമാകുന്നത്. ഇതിന് 14 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.