ഹിന്ദുമഹാസംഗമത്തില്‍ രക്ഷാധികാരിയായി ഇടത് സഹയാത്രികന്‍; സി.പി.ഐയില്‍ വിവാദം

പറവൂര്‍: ഹിന്ദു ഐക്യവേദി താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി 26ന് പറവൂരില്‍ നടത്തുന്ന ഹിന്ദുമഹാസംഗമത്തിന്‍െറ സ്വാഗതസംഘത്തില്‍ ഇടതുപക്ഷ സഹയാത്രികന്‍ രക്ഷാധികാരിയായത് സി.പി.ഐയില്‍ വിവാദമാകുന്നു. സിനിമാ ഗാനരചയിതാവും പ്രഭാഷകനും സി.പി.ഐ നിയന്ത്രണത്തിലുള്ള കലാസംഘടനയായ ഇപ്റ്റയുടെ സംസ്ഥാന കമ്മിറ്റിയംഗവുമായ ഐ.എസ്. കുണ്ടൂരാണ് പരിപാടിയുടെ ആറ് രക്ഷാധികാരികളില്‍ ഒരാള്‍. ആര്‍.എസ്.എസ് പ്രാന്തസംഘ്ചാലക് പി.ഇ.ബി. മേനോനും ഹിന്ദുഐക്യവേദി സംസ്ഥാന പ്രസിഡന്‍റ് കെ.പി. ശശികലയും പങ്കെടുക്കുന്നതാണ് സംഗമം. സി.പി.ഐയുടെ വേദികളില്‍ സജീവ സാന്നിധ്യമായ ഐ.എസ്. കുണ്ടൂര്‍ സി.പി.ഐ മുഖപത്രമായ ജനയുഗത്തിന്‍െറ സബ് എഡിറ്ററുമാണ്. കഴിഞ്ഞ ദിവസം സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നയിക്കുന്ന ജനകീയ യാത്ര പറവൂരിലത്തെിയപ്പോള്‍ സംഘടിപ്പിച്ച കലാസാഹിത്യ പ്രവര്‍ത്തക കൂട്ടായ്മയിലും ഇദ്ദേഹം ഉണ്ടായിരുന്നു. ഇത്തരം ഒരാള്‍ സംഘ്പരിവാര്‍ പരിപാടിയുടെ ഭാഗമാകുന്നതിനെയാണ് സി.പി.ഐ പ്രവര്‍ത്തകര്‍ ചോദ്യം ചെയ്യുന്നത്. എന്നാല്‍, ഹിന്ദുമഹാസംഗമം ബി.ജെ.പി-ആര്‍.എസ്.എസ് പരിപാടിയല്ളെന്നും താനൊരു ആത്മീയ പ്രഭാഷകനായതിനാലാണ് രക്ഷാധികാരിയായതെന്നും ഇതില്‍ അസ്വാഭാവികത ഒന്നുമില്ളെന്നും ഐ.എസ്. കുണ്ടൂര്‍ പ്രതികരിച്ചു. ഐ.എസ്. കുണ്ടൂര്‍ രക്ഷാധികാരിയായ സാഹചര്യം അന്വേഷിക്കുമെന്ന് സി.പി.ഐ മണ്ഡലം സെക്രട്ടറി കെ.ബി. അറുമുഖന്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.