ബജറ്റ്: ആലുവക്ക് 134 കോടിയുടെ പദ്ധതികള്‍

ആലുവ: സംസ്ഥാന ബജറ്റില്‍ ആലുവക്ക് വിവിധ പദ്ധതികളിലായി 134 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി. സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡിന്‍െറ രണ്ടാം ഘട്ട നിര്‍മാണത്തിന്‍െറ ഭാഗമായാണ് 100 കോടി അനുവദിച്ചു. കളമശ്ശേരി ജങ്ഷന്‍ മുതല്‍ എന്‍.എ.ഡി ജങ്ഷന്‍ വരെയുള്ള പ്രവര്‍ത്തനത്തിന് ഗവണ്‍മെന്‍റ് നേരത്തേ പണം അനുവദിച്ചിരുന്നു . എന്‍.എ.ഡി ജങ്ഷന്‍ മുതല്‍ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് വരെയുള്ള റോഡ് നിര്‍മാണത്തിന് സ്ഥലം ഏറ്റെടുക്കുന്നത് ഉള്‍പ്പെടെ ഏകദേശം 350 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. സ്ഥലം ഏറ്റെടുക്കാനും പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കുമായാണ് 100 കോടി ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ചെങ്ങമനാട് പഞ്ചായത്തിലെ ദേശം കാലടി റോഡില്‍ വരുന്ന പുറയാര്‍ റെയില്‍വേ മേല്‍പാലത്തിന് 30 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. തുരുത്ത് നിവാസികളുടെയും, ചെങ്ങമനാട്,ശ്രീമൂലനഗരം,കാഞ്ഞൂര്‍ എന്നീ പഞ്ചായത്ത് നിവാസികളുടെയും ചിരകാല സ്വപ്നമാണ് പുറയാര്‍ മേല്‍പാലം. ആലുവ കെ.എസ്.ആര്‍.ട്ടി.സി ബസ് സ്റ്റാന്‍ഡിന്‍െറ രണ്ടാംഘട്ട നവീകരണം പൂര്‍ത്തിയാക്കാന്‍ നാല് കോടി രൂപയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ആലുവ മണ്ഡലത്തിന് തുക അനുവദിച്ച മുഖ്യമന്ത്രിക്കും, യു.ഡി.എഫ് സര്‍ക്കാറിനും അന്‍വര്‍ സാദത്ത് എം.എല്‍.എ നന്ദി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.