ബജറ്റില്‍ മൂവാറ്റുപുഴക്ക് രണ്ട് പദ്ധതി

മൂവാറ്റുപുഴ: സംസ്ഥാന ബജറ്റില്‍ മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ രണ്ട് പ്രധാന വികസനപദ്ധതികള്‍ക്ക് ഫണ്ട് വകകൊള്ളിച്ചതായി ജോസഫ് വാഴക്കന്‍ എം.എല്‍.എ അറിയിച്ചു. ആവോലി, ആരക്കുഴ പഞ്ചായത്തുകളെ ബന്ധിപ്പിച്ച് തൊടുപുഴയാറിന് കുറുകെ നിര്‍മിക്കുന്ന നിര്‍ദിഷ്ട വള്ളിക്കട പാലത്തിന് അഞ്ചുകോടിയും മൂവാറ്റുപുഴ-പട്ടിമറ്റം-കാക്കനാട് റോഡിന് 25 കോടിയുമാണ് ബജറ്റില്‍ അനുവദിച്ചിരിക്കുന്നത്. ജില്ലാ ആസ്ഥാനം സ്ഥിതി ചെയ്യുന്ന കാക്കനാടിനെ മൂവാറ്റുപുഴ പട്ടണവുമായി ബന്ധിപ്പിക്കുന്ന റോഡ് വീതി കൂട്ടി ബി.എം ബി.സി, നിലവാരത്തില്‍ ടാര്‍ ചെയ്യുന്നതിനാണ് ഫണ്ട് അനുവദിച്ചിരി ക്കുന്നത്. ഇതിനുപുറമെ മൂവാറ്റുപുഴ ഫയര്‍ സ്റ്റേഷന് പുതിയ മന്ദിരം നിര്‍മിക്കാനും തുക അനുവദിച്ചിട്ടുണ്ടെന്നും എം.എല്‍.എ പറഞ്ഞു. വള്ളിക്കടയില്‍ പാലം വേണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. കാക്കനാട് റോഡിലെ പള്ളിക്കര വരെ ഭാഗത്താണ് റോഡ് വികസനം നടപ്പാക്കുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.