ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കേരളത്തെ പിന്നോട്ടുകൊണ്ടുപോകുന്നു –പിണറായി

പറവൂര്‍: അഞ്ച് വര്‍ഷം മുമ്പ് ഇടതുസര്‍ക്കാര്‍ എന്തെല്ലാം മുന്നോട്ട് കൊണ്ടുപോയി അതെല്ലാം പിന്നോട്ടു കൊണ്ടുപോവുകയാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാറെന്ന് പിണറായി വിജയന്‍ പറഞ്ഞു. അഴിമതി രഹിത മതനിരപേക്ഷ വികസിത കേരളമെന്ന മുദ്രാവാക്യമുയര്‍ത്തി പിണറായി വിജയന്‍ നയിക്കുന്ന നവകേരള മാര്‍ച്ചിന് പറവൂരില്‍ നല്‍കിയ സ്വീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ മാത്രംകുത്തക വിളകളായിരുന്ന തേങ്ങ, പയര്‍ തുടങ്ങിയവ ഇപ്പോള്‍ നാട്ടിലില്ല. അവയെല്ലാം തമിഴ്നാടിന്‍െറതായിക്കഴിഞ്ഞു. ശരിയായ രീതിയില്‍ അവിടത്തെ സര്‍ക്കാര്‍ കാര്‍ഷിക രംഗത്ത് ആസൂത്രണം ചെയ്യുന്നത് കൊണ്ടാണത്. നമ്മള്‍ മത്സ്യംപിടിക്കുന്നവരായിരുന്നു എന്നാല്‍, ഇപ്പോള്‍ ഏറ്റവും കൂടുതല്‍ മത്സ്യംകയറ്റി അയക്കുന്നവരായി മാറി. നാട്ടില്‍ ഒരു പദ്ധതിയും ആവിഷ്കരിക്കുന്നില്ല, എല്ലാം പിറകോട്ടുകൊണ്ടുപോകുന്നു. കാര്‍ഷിക മേഖല പാടെതകര്‍ത്തു. കൈത്തറി ഉല്‍പാദനം ചില സഹകരണ സംഘങ്ങളില്‍ മാത്രമായി ഒതുക്കി. പരമ്പരാഗത തൊഴില്‍ മേഖലകള്‍ ഇല്ലാതാക്കിയതോടെ സാധാരണക്കാരന്‍ ബുദ്ധിമുട്ടനുഭവിക്കുന്നു. ഈ മേഖലകളില്‍ ഫലപ്രദമായ ഇടപെടല്‍ നടത്താന്‍ ഉമ്മന്‍ ചാണ്ടിയും യു.ഡി.എഫ് സര്‍ക്കാറും തയാറാകുന്നില്ളെന്ന് പിണറായി കുറ്റപ്പെടുത്തി. ഡോ. കെ.വി. കുഞ്ഞികൃഷ്ണന്‍ അധ്യക്ഷതവഹിച്ചു.സ്വീകരണ സമ്മേളനത്തില്‍ മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാക്കളായ കെ.സി. പ്രഭാകരന്‍, വി.എന്‍. വെങ്കിടേശ്വര പൈ എന്നിവരെ ആദരിച്ചു. ടി.കെ. കുമാരന്‍ നല്‍കിയ മരണാനന്തര ബഹുമതി ഭാര്യ കൗസല്യ ഏറ്റുവാങ്ങി. വിവിധ കലാമേഖലകളില്‍ പ്രതിഭയായിട്ടുള്ളവരെയും ആദരിച്ചു. എം.ബി. രാജേഷ് എം. പി, ഡോ. കെ.ടി. ജലീല്‍ എം.എല്‍.എ, പി.കെ. സൈനബ, ടി.ആര്‍. ബോസ്, ടി.വി. നിഥിന്‍ എന്നിവര്‍ സംസാരിച്ചു. വൈപ്പിന്‍: പിണറായി വിജയന്‍ നയിക്കുന്ന നവകേരള മാര്‍ച്ചിന് ചെറായി ഗൗരീശ്വര ക്ഷേത്രമൈതാനിയില്‍ സ്വീകരണം നല്‍കി. സംഘാടകസമിതി ചെയര്‍മാന്‍ സിപ്പി പള്ളിപ്പുറം അധ്യക്ഷത വഹിച്ചു. സി.പി.എം മണ്ഡലം കമ്മിറ്റി സെക്രട്ടറി സി.കെ. മോഹനന്‍ സ്വാഗതം പറഞ്ഞു. ജാഥാ അംഗങ്ങളായ എ. സമ്പത്ത് എം.പി, പി.കെ. ബിജു എം.പി എന്നിവര്‍ സംസാരിച്ചു. രക്തസാക്ഷി കുടുംബാംഗങ്ങളെയും പ്രമുഖ വ്യക്തികളെയും പിണറായി ഷാള്‍ അണിയിച്ചു. സി.പി.എം ഏരിയ സെക്രട്ടറിയായിരുന്ന കെ.ബി. ഭദ്രന്‍െറ ഒന്നാം ചരമവാര്‍ഷികത്തില്‍ പുറത്തിറക്കിയ സ്മരണിക പിണറായി പ്രകാശനം ചെയ്തു. സിപ്പി പള്ളിപ്പുറം ഏറ്റുവാങ്ങി. വിജ്ഞാന വര്‍ധിനി സഭയുടെ ഓഫിസ് പിണറായി സന്ദര്‍ശിച്ചു. സമ്മേളനവേദി പള്ളിപ്പുറം സഹകരണ ബാങ്കിന്‍െറ മട്ടുപ്പാവുകൃഷിയിലെ ജൈവപച്ചക്കറിച്ചെടികള്‍ കൊണ്ട് അലങ്കരിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.